കോതമംഗലം: കോതമംഗലം താലൂക്കില്‍ നഗരത്തിലും ഗ്രാമങ്ങളിലും ഹാന്‍സും പാന്‍പരാഗും ഉള്‍പ്പടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകം . അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഏറിയപങ്ക് വില്‍പ്പനയും.സ്ഥിരം ഇടപാടുകാരായി നാ്ട്ടുകാരുമുണ്ട്.ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളേതൊക്കെയെന്ന് ഉപഭോക്താക്കള്‍ക്ക് കൃത്യമായ ധാരണയുണ്ട്.പതിവ് ഇടപാടുകാര്ക്ക് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാത്തവിധത്തിലാണ് വ്യാപാരികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നത്. രാവിലെയും വൈകുന്നേരവും നിശ്ചിത സമയങ്ങളിൽ മാത്രം വിൽപ്പന നടത്തുന്ന കച്ചവടക്കാരുമുണ്ട്.
യഥാര്‍ത്ഥവിലയുടെ പതിന്മടങ്ങ് വിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്.അമിത ലാഭംതന്നെയാണ് വ്യാപാരികളെ ഈ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്.എക്‌സൈസ്,പോ
ലിസ് ഉദ്യോഗസ്ഥര്‍ക്കും നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങളേക്കുറിച് ക്രത്യമായ അറിവുണ്ട്.അവര്‍ കണ്ണടക്കുന്നതാണ് കച്ചവടം ഇത്രയേറെ വ്യാപകമാകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.