Connect with us

Hi, what are you looking for?

CHUTTUVATTOM

ആവേശം വിതറി കോതമംഗലം നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ നെറുകയിലെത്തിച്ച പ്രിയ ജനപ്രതിനിധിക്ക് ഐക്യദാര്‍ഢ്യവുമായി റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്.

മികച്ച ഭരണത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ ആന്റണി ജോണിന് ഹാട്രിക് വിജയം ആശംസിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. എകെജി സെന്റര്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച റോഡ് ഷോ നഗരം ചുറ്റി, കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷനില്‍ സമാപിച്ചു. റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി ആന്റണി ജോണും എല്‍ഡിഎഫ് മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാര്‍ഡും കട്ടൗട്ടുകളും കരിമരുന്നുപ്രയോഗങ്ങളും താളമേളങ്ങളും റോഡ് ഷോയ്ക്ക് മാറ്റേകി.

 

You May Also Like

error: Content is protected !!