പിണ്ടിമന: ഏഴ് വർഷമായി അറ്റകുറ്റ പണികൾ നടത്താത്തതിനാൽ കോതമംഗലം പൊതുമരാമത്ത് റോഡ് സബ് ഡിവിഷന് കീഴിലുള്ള തൃക്കരിയൂർ- വടക്കുംഭാഗം റോഡിൽ യാത്രക്കാർ ദുരിതത്തിലായി.പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം ആശുപത്രി പടിയിലാണ് റോഡ് തകർന്ന് യാത്ര ദുരിതമായി മാറിയത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. റോഡിൽ രൂപപെട്ടിട്ടുള്ള കുഴികളിൽ ചെളിവെള്ളം
കെട്ടി കിടക്കുന്നത് ഇരുചക്രവാഹനയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും യാത്ര ദുരിതമാക്കുകയാണ്. റോഡ് അറ്റകുറ്റപണികൾ തീർത്ത് യാത്ര ദുരിതം ഒഴിവാക്കണമെന്നാ
വശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തി എങ്കിലും പ്രശ്നം പരിഹരിക്കപെട്ടിട്ടില്ല. അവസാനം പോസ്റ്റർ യുദ്ധം നടത്തി വരികയാണ് നാട്ടുകാരും യാത്രക്കാരും
