കോതമംഗലം : നേര്യമംഗലം നിള കലാസാംസ്കാരിക സംഘടനയുടെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നടന്നു. നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം യു സജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച തഹസിൽദാർ നാസർ കിഴക്കേൽ, ന്യൂഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കുമാരി ദേവനന്ദ സുനിൽ, സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമ്മാനം കരസ്ഥമാക്കിയ അനീസ് എം എൽദോസ്,മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ രാധിക പ്രസന്നൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം, കെ പി മൊയ്തീന്റെ കവിത സമാഹാരം ഊന്നുവടികൾ ഡോക്ടർ ശ്രീജിത്ത് എസും, ഷിജി നേര്യമംഗലത്തിന്റെ സ്മൃതി നാളങ്ങൾ പി കെ ബാബുരാജും പുസ്തക പരിചയം നടത്തി.
സെക്രട്ടറി സി ആർ രാജു, ട്രഷറർ സജി പുള്ളിയിൽ, നിള കമ്മിറ്റി അംഗം എൽദോസ് എം പി, പ്രോഗ്രാം കോ – ഓർഡിനേറ്റർ അക്ബർ ടി എ,നിള ജോയിന്റ് സെക്രട്ടറി വി കെ ഷാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പി എം, ഗ്രാമപഞ്ചായത്ത് മെമ്പർമ്മാരായ സൗമ്യ ശശി, ജിൻസിയ ബിജു, ഹരീഷ് രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബിജു പി എസ്, വി ആർ നാരായണൻ നായർ, എം വി രത്നാകരൻ, വി എൻ രാമചന്ദ്രൻ നായർ, കെ എം അബ്ദുൽ കരീം, പി എം സുകുമാരൻ, ഡോ. റ്റി ജെ പൗലോസ്, പി കെ ബാബുരാജ്, ജി ജി സന്തോഷ്, എ ആർ ദിവാകരൻ, പി എം ജോയ്, വി കെ ഗോപിനാഥൻ, പി കെ പ്രകാശ്, നാസർ കിഴക്കേൽ, കെ എം പരീത്,മണിലാൽ കെ കെ, പി എം ശിവൻ, സുനിൽ എം എസ്,പ്രസാദ് എം കെ, നിള വനിതാ വേദി ബിന്ദു സുനിൽ, രഞ്ജു സന്തോഷ്, നിള ബാലവേദി ശ്രീനന്ദ പ്രദീപ്, ശ്രീഹർശൻ, കമ്മിറ്റി അംഗങ്ങളായ ബൈജു റാഫേൽ, സുധീർ പാലക്കുന്നേൽ,സുരേഷ് പി എം ,വൈസ് പ്രസിഡന്റ് ബോബൻ ഈപ്പൻ, നിള കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ച് നിളാ കുടുംബാംഗങ്ങളുടെ കലാപരിപാടികളും സു പ്രസിദ്ധ മജീഷ്യൻ ഷിബു സാമ്രാട്ടിന്റെ മാജിക് ഷോ- മാജിക് മിസ്റ്ററിയും നടന്നു.
