കോതമംഗലം: താലൂക്കിലെ റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.റേഷൻ വ്യാപാരികളുടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ കമ്മീഷൻ തുക അനുവദിക്കുക,സർക്കാർ പ്രഖ്യാപിച്ച ഓണക്കാല ഉത്സവ ബത്ത അടിയന്തരമായി നൽകുക, കോടതിവിധി മാനിച്ച് സർക്കാർ കിറ്റ് കമ്മീഷൻ ഉടൻ നൽകുക.2018ൽ പ്രഖ്യാപിച്ച വേദന പാക്കേജ്പരിഷ്കരിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിമായിരുന്നു ധർണ്ണ.
വർക്കിംഗ് പ്രസിഡണ്ട് എം എസ് സോമന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് വി വി ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് മാജോ മാത്യു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി എം എം രവി, താലൂക്ക് വൈസ് പ്രസിഡന്റ്മാരായ ബിജി എം.മാത്യു കെ എസ്. സനൽകുമാർ, പി പി ഗീവർഗീസ്,ഷാജി വർഗീസ്, മോൻസി ജോർജ് . എന്നിവർ പ്രസംഗിച്ചു.



























































