Connect with us

Hi, what are you looking for?

NEWS

കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കി പൊതുപ്രവര്‍ത്തകന്‍ മാതൃകയായി

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തില്‍ പുതിയതായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാന്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കി മാതൃകയായിരിക്കുകയാണ് സി.പി.എം പോത്താനിക്കാട് ലോക്കല്‍ സെക്രട്ടറി എ.കെ സിജു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് കുടിവെള്ള ടാങ്കുകളില്‍ ഒന്ന് നിര്‍മ്മിക്കാനാണ് കോന്നന്‍പാറയിലെ തങ്ങളുടെ മൂന്നു സെന്റ് സ്ഥലം സിജുവും പിതാവ് ആരാകുന്നുംപുറത്ത് കുഞ്ഞപ്പനും ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിക്ക് സൗജന്യമായി കൈമാറിയത്. രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 6 മീറ്റര്‍ ഉയരത്തില്‍ ഒന്‍പത് കാലുകള്‍ നിര്‍മ്മിച്ച് അതില്‍ മൂന്നരമീറ്റര്‍ ഉയരമുള്ള ടാങ്കും നിര്‍മ്മിക്കാനാണ് പദ്ധതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രാദേശിക കുടിവെള്ള പദ്ധതിക്കായി ടാങ്ക് നിര്‍മ്മിക്കാന്‍ 2 സെന്റ് സ്ഥലവും ഇവര്‍ സൗജന്യമായി വിട്ടുനല്‍കിയിരുന്നു. പഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗത്ത് ഉയര്‍ന്ന പ്രദേശത്ത് ടാങ്ക് നിര്‍മ്മിക്കാന്‍ സ്ഥലം ലഭിക്കാതെ വാട്ടര്‍ അതോറിറ്റി ബുദ്ധിമുട്ടിയപ്പോള്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കാന്‍ സിജു സ്വയം മുന്നോട്ട് വരികയായിരുന്നു. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മികച്ച വിപണി വിലയുള്ള സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായ സിജുവിന്റെ പ്രവൃത്തി പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ്. കാളിയാര്‍ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പുളിന്താനത്ത് പുതുതായി നിര്‍മ്മിക്കുന്ന ഫില്‍റ്ററിംഗ് ടാങ്കില്‍ വെള്ളം എത്തിച്ച് ശുചീകരിച്ച് പോത്താനിക്കാട് പഞ്ചായത്തിനു സമീപം എം.വി.ഐ.പി കനാലിന്റെ സ്ഥലത്ത് നിര്‍മ്മിക്കുന്ന വിതരണ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുകയും അവിടെ നിന്ന് വാക്കത്തിപ്പാറ, കോന്നന്‍പാറ എന്നിവടങ്ങളില്‍ നിര്‍മ്മിക്കുന്ന ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്ത് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം നിലവിലുള്ള കുടിവെള്ള പദ്ധതി ഭാഗമായ പുളിന്താനം പള്ളി സംഭരണ ടാങ്കിലും വെള്ളം എത്തിച്ച് വിതരണം നടത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പഞ്ചായത്തില്‍ ഏറ്റവും കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശങ്ങളായ കോന്നന്‍പാറ, തായ്മറ്റം, പോത്താനിക്കാട് ടൗണ്‍, കല്ലടപൂതപ്പാറ, പെരുനീര്‍ എന്നിവടങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവും.

 

You May Also Like

NEWS

കോതമംഗലം : നവംബർ 4 മുതൽ 11 വരെ കോതമംഗലത്തുൾപ്പെടെ 17 കേന്ദ്രങ്ങളിലായി നടത്തപ്പെടുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം കോതമംഗലത്തെത്തിയ എത്തിയ പ്രചാരണ ജാഥയ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കോതമംഗലം ടൗണിലൂടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

error: Content is protected !!