Connect with us

Hi, what are you looking for?

NEWS

നിർദ്ധിഷ്ട തൃക്കാരിയൂര്‍ , നേര്യമംഗലം പഞ്ചായത്തുകളുടെ രൂപീകരിക്കണം ഇക്കുറിയും യാഥാർത്ഥ്യമാകുവാൻ സാധ്യതയില്ല

കോതമംഗലം: നിർദ്ധിഷ്ട  തൃക്കാരിയൂര്‍ , നേര്യമംഗലം  പഞ്ചായത്തുകളുടെ രൂപീകരിക്കണം ഇക്കുറിയും യാഥാർത്ഥ്യമാകുവാൻ സാധ്യതയില്ല. തൃക്കാരിയൂര്‍ , നേര്യമംഗലം  പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായതാണ്.ആവശ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനുള്ള തീരുമാനം ഇപ്പോഴുണ്ടായിട്ടില്ല.ഈ സാഹചര്യത്തില്‍ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ പഞ്ചായത്തുകളുടെ രൂപീകരണമുണ്ടാകില്ല.സ്വാഭാവികമായും തൃക്കാരിയൂര്‍,നേര്യമംഗലം,പഞ്ചായത്തുകളും തല്‍ക്കാലും രൂപീകരി്ക്കപ്പെടില്ല.സാമ്പത്തീക പ്രതിസന്ധിയാണ് സര്‍ക്കാരിന്റെ നിലപാടിന് കാരണം.2015 ലെ തെരഞ്ഞെടുപ്പിന് മുമ്പായി പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടികള്‍ അവസാനഘട്ടത്തിലെത്തിയതാണ്.

അതിര്‍ത്തിനിര്‍ണ്ണയം ഉള്‍പ്പടെയുള്ള തര്‍ക്കങ്ങളും കോടതി ഇടപെടലും മൂലം നടപടികള്‍ നിറുത്തിവക്കുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് പശ്ചാത്തലത്തില്‍ നടപടികള്‍ തുടങ്ങിയതുമില്ല.അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിനേക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു.ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സര്‍പ്പിക്കാന്‍ സമിതിയേയും നിയോഗിച്ചിരുന്നു.എന്നാല്‍ വാര്‍ഡുകളുടെ എണ്ണംകൂട്ടി തല്‍ക്കാലം  ചര്‍ച്ചകളും നടപടികളും അവസാനിപ്പിച്ചിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍.നെല്ലിക്കുഴി,പിണ്ടിമന,കോട്ടപ്പടി, എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തൃക്കാരിയൂര്‍ പഞ്ചായത്ത് രൂപീകരിക്കാന്‍ ആലോചനയുണ്ടായിരുന്നത്.കവളങ്ങാട്,കുട്ടമ്പുഴ,അടിമാലി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങളാണ് നേര്യമംഗലം പഞ്ചായത്തില്‍ ഉള്‍പ്പെടേണ്ടിയിരുന്നത്.ജനസാന്ദ്രതയും വിസ്തൃതിയും കണക്കിലെടുത്താണ് നിലവിലെ പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിന് ഭരണതലത്തില്‍ ആലോചന തുടങ്ങിയത്.

You May Also Like

CRIME

പെരുമ്പാവൂർ; ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ (29) നെയാണ് പെരുമ്പാവൂർ എഎസ് പി...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ റിസേർച്ച് കമ്മിറ്റി, ഐ ക്യു എ സി എന്നിവയുടെ സഹകരണത്തോടെ റിസേർച്ച് സ്കോളേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം എം. ജി. യൂണിവേഴ്സിറ്റി...

NEWS

മലയോരമേഖല നേരിടുന്ന വന്യമൃഗ ആക്രമണങ്ങളും, കൃഷിനാശവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുമ്പോൾ രാത്രിയിൽ പുറത്തിറങ്ങാൻപോലുമാവാതെ ആദിവാസികൾ അടക്കമുള്ള കാർഷിക മേഖല. ഇനിയും വൈദുതി എത്തിയിട്ടില്ലാത്ത മലയോരമേഖലകളിൽ റേഷൻ കടകൾ വഴി കിട്ടിയിരുന്ന മണ്ണെണ്ണ പൂർണ്ണമായി നിലച്ചിട്ട്...

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെയും, കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും, കേരള ജേർണലിസ്റ്റ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ, സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ വച്ച് വായന മാസാചരണം, കോതമംഗലം മജിസ്ട്രേറ്റും താലൂക്ക്...