Connect with us

Hi, what are you looking for?

NEWS

അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍

പെരുമ്പാവൂര്‍: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍. കൂവപ്പടി ചതുത്താല വിജേഷിനെയാണ് (38) എക്‌സൈസ് സംഘം പിടികൂടിയത്. കൂവപ്പടി മൈലാച്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡ്രൈ ഡേയില്‍ വില്‍പന നടത്തുന്നതിനായി ബിവറേജസില്‍നിന്ന് വാങ്ങി സൂക്ഷിച്ച 12 ലിറ്റര്‍ മദ്യം എക്‌സൈസ് സംഘം പ്രതിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. 12 കുപ്പികളിലായാണ് മദ്യം നിറച്ചിരുന്നത്. കുറച്ച് നാളുകളായി ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നതായും, മദ്യം ലഭിക്കാത്ത ദിവസങ്ങളില്‍ കൂടിയ വിലക്ക് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ പതിവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...