കോതമംഗലം: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം തങ്കളം കളപ്പുരക്കുടി വീട് ബെനറ്റ് കെ ബിനോയി (30) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. 2019 മുതൽ കോതമംഗലം ‘ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് വിപണനം, കഠിനദേഹോപദ്രവം, തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. ഒക്ടോബറിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.