Connect with us

Hi, what are you looking for?

CRIME

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂര്‍: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ചേലാമറ്റം വല്ലം സ്രാമ്പിക്കല്‍ ആദില്‍ഷാ (27)യെയാണ് കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. പെരുമ്പാവൂര്‍, പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, കവര്‍ച്ച, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ പെരുമ്പാവൂര്‍ എ.എം റോഡിലുള്ള ഒരു ബേക്കറിയില്‍ കുടുബസമേതം
ഭക്ഷണം കഴിക്കാന്‍ വന്നവരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചതിനും, കഴിഞ്ഞ മാസം വെങ്ങോല പോഞ്ഞാശ്ശേരി, പട്ടിപ്പാറ
ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ചിട്ട് പണം നല്‍കാതെ പോയതിനും. പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 77 പേരെ നാട് കടത്തി. 92 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു.

 

You May Also Like

NEWS

കോതമംഗലം :വ്യവസായ വളർച്ചയുടെ പേര് പറഞ്ഞ് വിഷ ഫാക്ടറികൾ കോതമംഗലം മേഖലയിൽ വ്യാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോ​ഗ്യത്തെയും പരമ്പരാഗത ജലാശയങ്ങളേയും അടിമുടി നശിപ്പിക്കുകയാണ്. ഇത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ...

NEWS

കോതമംഗലം : കോതമംഗലത്ത് ആധുനീക ക്രിമറ്റോറിയത്തിന്റെ വർക്ക്‌ ടെൻഡർ ചെയ്തതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ സഭ ചോദ്യത്തിന് മറുപടിയായി...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം :നാല് ദിവസമായി എം . എ.കോളജ് ഗ്രൗണ്ടിൽ നടന്ന കോതമംഗലം ഉപജില്ലയുടെ പതിനാലാമത് കായികമേള സമാപിച്ചു. മേളയുടെസമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു. കീരമ്പാറ പഞ്ചായത്ത്...

error: Content is protected !!