Connect with us

Hi, what are you looking for?

NEWS

ഡ്യൂട്ടിക്കുപോയ പോലീസുകാരന്‍ ഒളിച്ചോടി; ഓടി വലഞ്ഞ് മറ്റ് പോലീസുകാര്‍

പോത്താനിക്കാട്: ജോലിക്കായി സ്റ്റേഷനിലേക്ക് പോയ പോലീസുകാരന്റെ ഒളിച്ചോട്ടത്തില്‍ വലഞ്ഞത് പോലീസ് സംഘവും വീട്ടുകാരും നാട്ടുകാരും. കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പൈങ്ങോട്ടുര്‍ മാമുട്ടത്ത് ഷാജി പോള്‍ (53) ആണ് രണ്ട് ദിവസത്തിലേറെ ഒളിച്ച് കളിച്ച് പോലീസിനെയും വീട്ടുകാരേയും വലച്ചത്. ചൊവ്വാഴ്ച്ച നൈറ്റ് ഡ്യൂട്ടിക്കായി വീട്ടില്‍ നിന്ന് കോതമംഗലത്തിന് പുറപ്പെട്ട ഷാജി കോതമംഗലത്തിന് പോകാതെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് സ്വന്തം ബൈക്കില്‍ തൊടുപുഴ ഭാഗത്തേക്ക് പോയി. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഷാജിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. വീട്ടുകാര്‍ ആളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബുധനാഴ്ച്ച രാവിലെ ബന്ധുക്കള്‍ പോത്താനിക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍ക. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് സംഘം തിരഞ്ഞെങ്കിലും വല്ലപ്പോഴും ഫോണ്‍ ഓണാക്കുകയും ഉടന്‍ ഓഫാക്കുകയും ചെയ്യുകയായിരുന്നു. തൊടുപുഴ ഭാഗത്ത് നിന്ന് ടവര്‍ സിഗ്‌നല്‍ ലഭിച്ചതോടെ പോലീസ് തൊടുപുഴയില്‍ എത്തിയെങ്കിലും ഫോണ്‍ ഓഫ് ചെയ്ത് സ്ഥലം വിട്ടിരുന്നു.

പിന്നീട് മൂവാറ്റുപുഴ, കറുകടം, അടിവാട് എന്നിവടങ്ങളില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതോടെ ഷാജി വീട്ടിലേക്ക് മടങ്ങി വരികയാണെന്ന് കരുതി ഒരു സംഘം പോലിസ് ഷാജിയുടെ വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നു. എന്നാല്‍ ഇയാള്‍ മൂവാറ്റുപുഴ ടൗണിലെ പേ ആന്‍ഡ് പാര്‍ക്കില്‍ ബൈക്ക് വച്ച് ബസില്‍ മൂന്നാറിന് പോയി. രാത്രി ഒന്പതോടെ മൂന്നാറിലെത്തി. ടവര്‍ ലൊക്കേഷന്‍ ലഭിച്ച പോലീസ് സംഘവും രാത്രി മൂന്നാറിലെത്തി. തുടര്‍ന്ന് ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് കോതമംഗലം കോടതിയില്‍ ഹാജരാക്കി. അവധി ലഭിക്കാത്തതും ജോലി ഭാരവും തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നതുമൂലം ഉണ്ടായ മാനസിക സമ്മര്‍ദങ്ങളുമാണ് ഒളിച്ചോട്ടത്തിന് കാരണമായതെന്ന് പറയുന്നു. രണ്ട് ദിവസം അവധിയെടുത്ത് തിങ്കളാഴ്ച്ച മകളെ ആന്ധ്രയിലെ പഠന സ്ഥലത്ത് കൊണ്ടാക്കാന്‍ ഷാജി തീരുമാനിച്ചിരുന്നെങ്കിലും ജോലി ഭാരം മൂലം സാധിച്ചില്ല. അതുമൂലം ഭാര്യയാണ് മകളോടൊപ്പം പോയത്. ഇതെല്ലാം ഷാജിയെ മാനസികമായി തളര്‍ത്തിയതായാണ് പോലീസ് നിഗമനം.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...