Connect with us

Hi, what are you looking for?

NEWS

പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും സമീപവാസികൾക്ക് ശല്യമാകുന്നു

കോതമംഗലം: നഗരത്തിൽ പഴയ കാളവയലും സ്ലോട്ടര്‍ ഹൗസും പ്രവർത്തിച്ചിരുന്ന സ്ഥലം കാടും ഇഴജന്തുക്കളും നിറഞ്ഞ് സമീപവാസികൾക്ക് ശല്യമാകുന്നു.
ബ്ലോക്ക് ഓഫിസ്-ബൈപ്പാസ് ലിങ്ക് റോഡിനോട് ചേര്‍ന്നാണ് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം .വര്‍ഷങ്ങള്‍ക്ക മുമ്പ് കാളചന്തയും സ്ലോട്ടര്‍ ഹൗസും പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയാണ്.ഇപ്പോള്‍ സ്ഥലം അനാഥമാണ്.കാടും ചെറുമരങ്ങളും നിറഞ്ഞിരിക്കുകയാണ് ഇവിടെ.ഇഴ ജന്തുക്കളും മറ്റ് ചെറുജീവികളും ധാരാളമുണ്ടെന്നും ഇത് പലപ്പോഴും സമീപ പ്രദേശത്ത് എത്തുന്നതായും നാട്ടുകാര്‍ പറഞ്ഞു.സ്ലോട്ടര്‍ ഹൗസിന്റെ കെട്ടിടം പരിപാലനമില്ലാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ്.

മേല്‍ക്കൂരയിലും ഭിത്തികളിലും തകര്‍ച്ചയുണ്ട്.ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്.മുമ്പ് ഈ കോമ്പൗണ്ടില്‍ കൃഷി വകുപ്പ് പച്ചക്കറി തൈകളുടെ ഉല്പാദന കേന്ദ്രം നടത്തിയിരുന്നു.ഇതിനായി നിര്‍മ്മിച്ച ഷെഡ്ഡും അനുബന്ധ സംവിധാനങ്ങളും കാടുമൂടി കിടക്കുകയാണ്.പരിപാലനമില്ലാത്തതിനാല്‍ ഈ ഷെഡ്ഡും നശിച്ചുകൊണ്ടിരിക്കുകയാണ്.കൃഷിവകുപ്പിനെ ഒഴിവാക്കിയതോടെയാണ് തൈ ഉല്‍പ്പാദന കേന്ദ്രം ഇല്ലാതായത്. നഗരത്തിൽ തന്നെ വഴിയും മറ്റെല്ലാ സൗകര്യങ്ങളുമുള്ള ഈ സ്ഥലത്ത് ജനോപകാര പ്രതമായ പദ്ധതികൾ നടപ്പാക്കി നഗരസഭയുടെ വരുമാനം വർദ്ധിപ്പിക്കാൻ ജനപ്രതിനിധികളും അധിക്യതരും തയ്യാറാകണം.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

error: Content is protected !!