കോതമംഗലം : ചെറുവട്ടൂർ യു പി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഫുട്ബോൾ ഗ്രൗണ്ടിൻ്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എ എം.ബഷീർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ക്കും പ്രദേശവാസികളായ യുവാക്കളുടെയും ദീർഘകാലമായിട്ടുളള ആഗ്രഹമാണ് ഗ്രൗണ്ട് നിർമ്മാണത്തിലൂടെ സഫലീകരിച്ചത്.
ജീവിത ശൈലി രോഗങ്ങൾ വർധിച്ച് വരുന്ന കാലഘട്ടത്തിൽ ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കളിസ്ഥലങ്ങൾ നിർമ്മിക്കുകയും,നവീകരിക്കുകയും ചെയ്യുന്ന നിരവധി പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നൂറുകണക്കിന് ജനാവലിയുടെയും ,സ്പോർട് പ്രേമികളുടെയും നേതൃത്വത്തിൽ ചെണ്ട മേള ങ്ങളുടെ അകമ്പടിയോടെ ഉത്സവ പ്രതീതിയിൽ കോട്ടെ പീടികയിൽ നിന്നും പ്രകടനമായിട്ടാണ് ഉദ്ഘാടനവേദിയിൽ എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഷറഫിയ ഷിഹാബ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ സാലി ഐപ്, ജെയിംസ് കോറമ്പേൽ, അംഗങ്ങളായ ആനിസ് ഫ്രാൻസിസ്, ഡയാന നോബി, നിസാമോൾ ഇസ്മായിൽ ,T.K.കുഞ്ഞുമോൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസ്സർ വട്ടേക്കാടൻ, വൃന്ദ മനോജ്, പി. ടി. എ. പ്രസിഡൻ്റ് കെ.സി അയ്യപ്പൻ കുട്ടി, നേതാക്കളായ കെ. എം കുഞ്ഞുബാവ, അലി പടിഞ്ഞാറേച്ചാലിൽ,പി. എ ഷിഹാബ്, സി കെ സത്യൻ ,O.K.അലിയാർ, ചെറുവട്ടൂർ നാരായണൻ,ഹസൈനാർ ഇക്കരകുടി, തുടങ്ങിയവർവർ പ്രസംഗിച്ചു.