കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല. പഞ്ചായത്തിലെ പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയായി മാറിയിട്ടുള്ള കാട്ടാനകളെ ഇഞ്ചത്തൊട്ടി വനത്തിലേക്ക് ഓടിക്കുന്നതിനാണ് വനംവകുപ്പ്,ആര്‍.ആര്‍.റ്റി.സംഘത്തെ നിയോഗിച്ചിട്ടുള്ളത്.ആനകളെ ഓടിച്ച് പ്ലാന്റേഷന്റെ അതിര്‍ത്തിയില്‍ ഫയര്‍ബെല്‍റ്റ്്ഭാഗത്ത് എത്തിച്ച് അവിടെനിന്ന് ചാരുപാറയിലും തുടര്‍ന്ന് പെരിയാറിന് അപ്പുറത്തെ ഇഞ്ചത്തൊട്ടി വനത്തിലേക്കുമെത്തിക്കുന്നതിനുമാണ് പദ്ധതി.ഇഞ്ചത്തൊട്ടിവനത്തില്‍നിന്നുമാണ് പിടിയാനയും കുട്ടിയാനയും തടിക്കുളം പ്ലാന്റേഷനിലെത്തിയത്.വിവിധ സംഘങ്ങളായി പ്ലാന്റേഷനില്‍ പ്രവേശിച്ച ദൗത്യസംഘം ഡ്രോണ്‍നിരീക്ഷണത്തിലൂടെ ആനകള്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും പിന്നീടുള്ള ശ്രമം ലക്ഷ്യമിട്ടതുപോലെ മുന്നേറാത്തതാണ് പ്രതിസന്ധിയായിരിക്കുന്നത്.ആനകളെ ഫയര്‍ബെല്‍റ്റ് ഭാഗത്തേക്ക് ഓടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു.ആനകള്‍ പ്ലാന്റേഷനിലുള്ളില്‍തന്നെ ചുറ്റിതിരിയുകയാണ്.നിരന്തരശ്രമങ്ങളിലൂടെ ദൗത്യം വിജയിപ്പിക്കാനാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കൂകൂട്ടല്‍.ഇരുപതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്.മലയാറ്റൂരില്‍നിന്നുള്ള ആര്‍.ആര്‍.ടി.സംഘത്തിനൊപ്പം കോതമംഗലം റെയിഞ്ച് ഓഫിസര്‍ ജലീല്‍ ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.എത്രയുംവേഗം ആനകളെ പ്ലാന്റേഷനില്‍നിന്ന് തുരത്തണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.ഒരു മാസം മുമ്പ്ാണ് ആനകള്‍ പ്ലാന്റേഷനിലെത്തിയത്.പിന്നീട് ഇവ സമീപത്തെ കൃഷിയിടങ്ങളിലും പുരയിടങ്ങളിലും കടന്ന് നാശം വിതക്കാന്‍തുടങ്ങി.ആനകളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ മുറവിളി തുടങ്ങിയിട്ടും വനംവകുപ്പ് നിസംഗതയിലായിരുന്നു.ആനകളെ തുരത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഫലപ്രദമായ നടപടികളുണ്ടായില്ല.വനംവകുപ്പിനെതിരെ ജനങ്ങളും ജനപ്രതിനിധികളും സമരം സംഘടിപ്പിച്ചതിനുപിന്നാലെയാണ് ദൗത്യം നടപ്പാക്കാന്‍ തീരുമാനമുണ്ടായത്. ആന്റണി ജോൺ എം എൽ എ ഇന്നലെ രാവിലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു.
ആനകളെ തുരത്തിയോടിക്കുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിവേണമെന്ന് കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ് ആവശ്യപ്പെട്ടു.പ്ലാന്റേഷനില്‍നിന്ന് റോഡിലേക്കെത്തുന്ന ആനകള്‍ കീരമ്പാറ പഞ്ചായത്തിലെ ജനവാസമേഖലകളിലേക്കെത്താനുള്ള സാധ്യത ഏറെയാണ്.ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.ആനകളെ മയക്കുവെടിവെച്ച് നീക്കുന്നതാണ് ഉചിതമെന്നും മാമച്ചൻ പറഞ്ഞു.