Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ എന്ന് കമ്മീഷൻ ചെയ്യുമെന്നാണ് മന്ത്രി പറയേണ്ടതെന്ന് ഷിബു തെക്കും പുറം

കോതമംഗലം : യുഡിഎഫ് ഭരണകാലത്ത് ടി . യു .കുരുവിള എംഎൽഎയുടെ കടുത്ത ഇടപെടലുകളെ തുടർന്ന് അന്ന് ജലസേചന മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ആണ് ഭൂതത്താൻ കെട്ട് മിനി ജലവൈദ്യുത പദ്ധതി അനുവദിച്ചത്.
2014 ൽ ആരംഭിച്ച പദ്ധതി മുഴുവൻ പശ്ചാത്തല നിർമ്മാണ പ്രവർത്തികളും പൂർത്തിയായിട്ട് നാളുകളേറെയായി . മഹാമാരിക്കാലത്ത് സർക്കാർ ചൈനയുമായി ഉണ്ടാക്കിയ രഹസ്യ കരാർ പ്രകാരം പ്രധാന ഉപകരണങ്ങൾക്ക് പകരം അപ്രധാന ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങൾ കൊണ്ട് വന്ന് നടത്തിയ പ്രവൃത്തിയിലൂടെ വൻ തോതിലുള്ള അഴിമതിക്കും രാഷ്ട്രീയ നേട്ടത്തിനും കളമൊരുക്കുകയാണ് ഇടത് സർക്കാർ ചെയ്തിട്ടുള്ളത്.

കാർഷിക -ജല സേചന മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയുന്ന പദ്ധതി വർഷാവർഷം എംഎൽഎയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി പദ്ധതി പൂർത്തിയാക്കുമെന്ന മന്ത്രിയുടെ മറുപടി അല്ല നാടിനാവശ്യമെന്നും സമയ ബന്ധിതമായി ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി നാടിൻ്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തനക്ഷമമാക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം യുഡിഎഫ് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ അതിരൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ഗ്രീന്‍ വിഷന്‍ കേരളയുടെ നേതൃത്വത്തില്‍ പുന്നേക്കാട് കവലയില്‍ മുട്ടുകുത്തി പ്രതിഷേധിച്ചു. വ്യാപരി വ്യവസായി ഏകോപന സമിതി പുന്നേക്കാട് യൂണിറ്റിന്റ സഹകരണത്തോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നവീകരിച്ച ഓട്ടോമേറ്റഡ് ലാബിന്റെ ഉദ്ഘാടനം നടത്തി. എംബിഎംഎം അസോസിയേഷന്‍ സെക്രട്ടറിയും കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലറുമായ സലിം ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം ചെറിയ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം :കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്ന തിന്റെയും പരമ്പരാഗത കൃഷി അറിവുകൾ സംരക്ഷിച്ചു സുസ്ഥിരകൃഷിയിലൂടെ സാമൂഹ്യ സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കുന്നതിന്റെയും...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: ഓൾഡ് ആലുവ – മൂന്നാർ (രാജപാത) PWD റോഡിലെ (Or Western Outlet Kothamangalam – Munnar High Range Road ) പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുള്ള 26...

NEWS

കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

error: Content is protected !!