പെരുമ്പാവൂര്‍: ഒപി റൂമില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. ഐമുറി കാവുംപുറം പര്വേലിക്കുടി പൗലോസ് (എല്‍ദോസ്-52) നെയാണ് പെരുമ്പാവുര് പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപമുള്ള ഒപി റൂമില്‍ വച്ചിരുന്ന ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആശാ വര്‍ക്കറുടെ മൊബൈല്‍ ഫോണാണ് പ്രതി മോഷ്ടിച്ച് കടന്നത്. ഡോക്ടറെ കാണാനെന്ന വ്യാജേനെയാണ് പ്രതി ആശുപത്രിയിലെത്തിയത്. ഇന്‍സ്പെക്ടര്‍ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.