Connect with us

Hi, what are you looking for?

CRIME

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ
തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ. മൈസൂർ, കാഡ്ബഗരുവിൽ താമസിക്കുന്ന
ചാവക്കാട് സ്വദേശി ഷാജഹാൻ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം
പോലീസ് പിടികൂടിയത്. കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന
സഹോദരങ്ങൾക്ക് യു.കെയിൽ തൊഴിൽ വിസ നൽകാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി
പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത്
സമാനമായ മുപ്പതിലേറെ കേസുകൾ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ
വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്.
കമ്മീഷൻ വ്യവസ്ഥയിൽ സുഹൃത്തുക്കളാണ് വിദേശത്ത് പോകാൻ താൽപ്പര്യമുള്ള
സമീപിച്ച് തൊഴിൽ വിസയുണ്ടെന്ന് പറഞ്ഞ് ഇയാൾക്ക് പരിചയപ്പെടുത്തി
കൊടുക്കുന്നത്. ഇത്തരത്തിൽ തിരുവനന്തപുരത്തുള്ള ഒരാൾ പതിമൂന്നുപേരെയും,
കോതമംഗലത്തുള്ള ഒരാൾ നാലുപേരെയും ഷാജഹാന്
പരിജപ്പെടുത്തിക്കൊടുത്തതായി കോതമംഗലം പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇവരെ പണം വാങ്ങി കബളിപ്പിച്ചിരിക്കുകയാണ്.

യു.കെ സിം ഉൾപ്പടെ നാല്
സിമ്മുകളാണ് ഇയാൾക്കുള്ളത്. ഉദ്യോഗാർത്ഥികളെ നേരിട്ട് സമീപിക്കാതെ
വീഡിയോ കോൾ വഴി ബന്ധപ്പെട്ട് പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയാണ്
ചെയ്യുന്നത്. യു.കെയിൽ വലിയ ബന്ധങ്ങളുള്ള ആളാണെന്നും, നിരവധി പേരെ
വിദേശത്തേക്ക് കൊണ്ടുപോയെന്നും പറഞ്ഞാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്.
ഷാജഹാന്‍റെ രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മുപ്പതു കോടി രൂപയുടെ
ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചുട്ടുണ്ട്. വേറെയും അക്കൗണ്ടുകൾ
ഉണ്ടെന്നാണ് സൂചന. മൂന്ന് വോട്ടർ ഐഡിയും, മൂന്ന് പാസ്പോർട്ടുകളും
ഇയാൾക്കുണ്ട്. കർണ്ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ വിലാസങ്ങളാണ്
ഇതിലുള്ളത്.

മീനാക്ഷിപുരത്തെ ഉൾഗ്രാമത്തിൽ ഒളിച്ചു കഴിയുകയായിരുന്ന
ഷാജഹാനെ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ
രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സാഹസികമായാണ് പിടികൂടിയത്.
പോലീസിനെ ആക്രമിച്ച് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ
ദൂരം പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ നിന്ന് വ്യാജ പാസ്പോർട്ട്,
ഉദ്യോഗാർത്ഥികളുടെ പാസ്പ്പോർട്ട്, ചെക്ക് ബുക്കുകൾ, പ്രോമിസറി നോട്ട്
എന്നിവ കണ്ടെടുത്തു. ഇൻസ്പെക്ടർ പി.ടി.ബിജോയി, എസ്.ഐമാരായ അൽബിൻ
സണ്ണി, കെ.ആർ.ദേവസ്സി, സീനിയർ സി.പി.ഒമാരായ ടി.ആർ.ശ്രീജിത്ത്, നിയാസ്
മീരാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം
വ്യാപിപ്പിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം:പെൻഷൻകാർക്കും ജീവനക്കാർക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക ഇടത് സർക്കാർ ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലം ട്രഷറിക്ക് മുമ്പിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ)...

CHUTTUVATTOM

കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷയായിരുന്നു. മുനിസിപ്പൽ കൗൺസിലർമാരായ...

CHUTTUVATTOM

കോതമംഗലം: വാഴക്കുളം – കോതമംഗലം റോഡിൽ പാറച്ചാലിപ്പടി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (01-01-2026) മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കോതമംഗലം ഭാഗത്തുനിന്നും പോത്താനിക്കാട്...

NEWS

കോതമംഗലം: കോതമംഗലം ബജറ്റ് ടൂറിസം സര്‍വിസിനായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിലേക്ക് പുതിയ ബസ് അനുവദിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് വിനോദയാത്രകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബര്‍...

CHUTTUVATTOM

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യത്തെച്ചൊല്ലി യുഡിഎഫില്‍ വിവാദം കൊഴുക്കുന്നു. ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ഈ ആവശ്യം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 3 ന് നടത്തുമെന്ന് സിഎസ്എന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ലിന്‍സി പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് സ്‌കൂളില്‍ നടത്തുന്ന ജൂബിലി...

CHUTTUVATTOM

കോതമംഗലം: കാട്ടാനകളെ പ്രതിരോധിക്കാന്‍ ട്രഞ്ചുകളാണ് പരിഹാര മാര്‍ഗമെന്ന് കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. താലൂക്കില്‍ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് എന്നീ പഞ്ചായത്ത് പരിധിയില്‍ വരുന്ന വനാതിര്‍ത്തി മേഖലകളില്‍ ജനസംരക്ഷണാര്‍ഥം...

CHUTTUVATTOM

കോതമംഗലം : വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ കീരംപാറ – കവളങ്ങാട് പഞ്ചായത്തുകളിലായി 21 കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 1 കോടി 88 ലക്ഷം രൂപ അനുവദിച്ചതായി...

CHUTTUVATTOM

കോതമംഗലം : കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ആവോലിച്ചാൽ സ്വദേശി എം എൻ സതീശനെ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എബിമോൻ മാത്യു,കോതമംഗലം...

CHUTTUVATTOM

കോതമംഗലം: പുതു വര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ് ക്യാമ്പയിന്‍ പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് ഉദ്ഘാടനം നടന്നു. കോതമംഗലം എംബീറ്റ്‌സ്...

CHUTTUVATTOM

വാരപ്പെട്ടി: പഞ്ചായത്തിലെ മൈലൂര്‍ ടീം ചാരിറ്റി വാര്‍ഷിക പൊതുയോഗവും സി.കെ അബ്ദുള്‍ നൂര്‍ അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. കഴിഞ്ഞ 9 വര്‍ഷമായി കോതമംഗലം താലൂക്കിലെ മൈലൂരില്‍ പ്രവര്‍ത്തിക്കുന്ന ടീം ചാരിറ്റി സാമൂഹിക...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍ കീച്ചേരിപടിയില്‍ എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍...

error: Content is protected !!