കോതമംഗലം: വർഷങ്ങളായി തകർന്നു കിടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ അരീക്കൽ ചാൽ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പഞ്ചായത്ത് അധികൃതരുടെയും വാർഡുമെമ്പറുടെയും കടുത്ത അനാസ്ഥയാണ് റോഡിൻ്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വർഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും പരസ്പരം പഴിചാരുന്നത് അല്ലാതെ റോഡ് നന്നാക്കുന്നതിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം
റോഡ് തകർന്നു കിടക്കുന്നതിനാൽ ആശുപത്രി ആവശ്യങ്ങൾക്ക് പോകാൻ ഓട്ടോറിക്ഷ വിളിച്ചാൽ പോലും എത്താൽ കഴിയാത്ത തരത്തിലുള്ള ഗതികേടിലാണ് നാട്ടുകാർ റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.