കോതമംഗലം: ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സി, 2023 -24 പ്രവർത്തനവർഷത്തിൽ ഹംഗർ പ്രൊജക്റ്റിന്റെ ഭാഗമായി 95 ഓളം സ്കൂളുകളിലെ പാചകപ്പുരയിലേക്ക് ഒരു ലക്ഷം രൂപയുടെ പാത്രങ്ങൾ സൗജന്യമായി നൽകി. കോതമംഗലം ഗ്രേറ്റർ ലയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നെല്ലിമറ്റം സെൻറ്. ജോസഫ് യു.പി സ്കൂൾ, ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, കീരംപാറ സെന്റ്. സ്റ്റീഫൻസ് ഹൈസ്കൂൾ എന്നീ മൂന്നു സ്കൂളുകളിലേക്ക് ഫ്രിഡ്ജ്,മിക്സി,സ്റ്റൗ, പ്രഷർ കുക്കർ,അലമാര, പാത്രങ്ങൾ, തുടങ്ങി ഒരു ലക്ഷം രൂപയുടെ അടുക്കളയിലേക്ക് ഉപകരിക്കുന്ന സാധനങ്ങൾ നൽകി.ഉദ്ഘാടനം പ്രസിഡൻറ് ലയൺ ഡിജിറ്റൽ സെബാസ്റ്റ്യൻ നിർവഹിച്ചു.
മുൻ പ്രസിഡന്റും സോൺ ചെയർപേഴസനുമായ ലയൺ ബെറ്റി കോരച്ചൻ പാത്രങ്ങൾ സ്കൂൾ മാനേജർ . ഫാ. ജോർജ് കുരിശുംമൂട്ടിലിന് കൈമാറി. ഹെഡ് മാസ്റ്റർ വിനു, ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ ഹെഡ് മിസ്ട്രെസ് പി. ഷിജ , ഫാ. ജോസഫ് പൊന്നേത്ത് ,സെക്രട്ടറി ലയൺ കെ.എം കോരച്ചൻ , ട്രഷറർ ലയൺ ടോണി ചാക്കോ, റീജിയൻ ചെയർമാൻ കെ സി മാത്യൂസ് എം ജെ എഫ്, മാമൻ സ്കറിയ, ജോർജ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.