കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12 റേസ് സൊല്യൂഷൻസ് ആണ്.
കേരളത്തിനകത്തു നിന്നും പുറത്തു നിന്നും 70 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. പെട്രോൾ, ഡീസൽ വിഭാഗങ്ങളിലായി കിങ് ഓഫ് ഡേർത്ത്, ക്വീൻ ഓഫ് ഡേർത്ത്,എക്സ് പേർട്ട് മത്സരങ്ങളാണ് നടത്തിയത്.ഡീസൽ ഓപ്പൺ ക്ലാസ്സിൽ പെരുമ്പാവൂർ സ്വദേശി വിഷ്ണു സുരേഷ് ഒന്നാം സ്ഥാനത്തെത്തി. പെട്രോൾ ഓപ്പൺ ക്ലാസ്സിൽ പെരുമ്പാവൂർ സ്വദേശി രാഹുൽ, എക്സ് പേർട്ട് ക്ലാസ്സിൽ അങ്കമാലി സ്വദേശി അനൂപ് ചന്ദ്രൻ എന്നിവരും ഒന്നാം സ്ഥാനവും കരസ്‌ഥമാക്കി. പുരുഷന്മാർക്കൊപ്പം വനിതകളും മത്സരത്തിനായി എത്തിയിരുന്നു. വനിതകളുടെ വിഭാഗത്തിൽ മലപ്പുറം സ്വദേശി ഷമീന ഒന്നാം സ്ഥാനവും, ചെന്നൈയിൽ നിന്ന് എത്തിയ വീണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



























































