Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ വില്ലേജിലെ പൊതുമരാമത്ത്‌ റോഡുകളോട്‌ ചേര്‍ന്ന്‌ വരുന്ന പുറമ്പോക്ക്‌ ഭൂമിയിലെ താമസക്കാര്‍ക്ക്‌ പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരവായി: ആന്റണി ജോൺ എംഎൽഎ

കോതമംഗലം :കുട്ടമ്പുഴ വില്ലേജിലെ പൊതുമരാമത്ത്‌ റോഡുകളോട്‌ ചേര്‍ന്ന്‌ വരുന്ന പുറമ്പോക്ക്‌ ഭൂമിയിലെ താമസക്കാര്‍ക്ക്‌ പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ. അറിയിച്ചു.
കോതമംഗലം നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടയ അസംബ്ലി അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിലെ കുട്ടമ്പുഴ-ആനക്കയം റോഡ്‌, കുട്ടമ്പുഴ-ഉരുളന്‍തണ്ണി- പിണവൂര്‍കുടി റോഡ്‌ എന്നീ പൊതുമരാമത്ത്‌ റോഡുകളോട്‌ ചേര്‍ന്ന്‌ വരുന്ന റവന്യൂ പുറമ്പോക്ക്‌ ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക്‌ ഭൂമി പതിച്ചു നല്‍കുന്നതിനുളള തടസ്സങ്ങള്‍ നീങ്ങി സര്‍ക്കാര്‍ ഉത്തരാവായിട്ടുളളതെന്നും എം.എല്‍.എ കൂട്ടിച്ചേർത്തു. പട്ടയ അസംബ്ലിയില്‍ കോതമംഗലം മുന്‍സിപ്പാലിറ്റിയിലേയും താലൂക്ക്‌ പരിധിയിലെ പഞ്ചായത്തുകളിലെയും പട്ടയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ അതിദരിദ്രര്‍ക്കായി കണ്ടെത്തിയിട്ടുളള ഭൂമിയില്‍ പട്ടയം നല്‍കുന്നത്‌ സംബന്ധിച്ചും, കോളനി പട്ടയങ്ങള്‍ നല്‍കുന്നതിലെ നടപടികള്‍ സംബന്ധിച്ചും മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി സംസാരിക്കുകയുണ്ടായി.

കീരംമ്പാറ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ പുഴ പുറമ്പോക്കില്‍ താമസിക്കുന്ന ആളുകള്‍ക്ക്‌ പട്ടയം നല്‍കുന്നതിനും, കുട്ടമ്പുഴ പഞ്ചായത്തിലെ കോളനി പട്ടയങ്ങള്‍ നല്‍കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.
പട്ടയ അസംബ്ലിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ സംബന്ധിച്ച്‌ കോതമംഗലം തഹസില്‍ദാര്‍ അനില്‍കുമാര്‍ എം, സ്പെഷ്യല്‍ തഹസില്‍ദാര്‍ സജിമോന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. മിനി സിവിൽ സ്റ്റേഷൻ ഹാളിൽ ചേർന്ന പട്ടയ അസംബ്ലിയിൽ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കോറമ്പേൽ, മുൻസിപ്പൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ എ എ രമണൻ,കീരമ്പാറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി എന്നിവർ പങ്കെടുത്തു .

You May Also Like

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

error: Content is protected !!