Connect with us

Hi, what are you looking for?

NEWS

വനം വകുപ്പും മന്ത്രിയും നിഷ്ക്രിയത്വം അവസാനിപ്പിക്കണം: ഫാ. ജോർജ് പൊട്ടയ്ക്കൽ

കോതമംഗലം : വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുകയും സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പും വകുപ്പുമന്ത്രിയും അവരുടെ ക്രൂരമായ നിഷ്ക്രിയത്വം അവസാനിപ്പിക്കണം എന്ന് ഇൻഫാം സംസ്ഥാന സമിതിക്കു വേണ്ടി ഡയറക്‌ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ ആവശ്യപ്പെടുന്നു.

ആനയും കടുവയും നാടുവാഴുന്ന ഇടമായി കേരളം മാറുന്നു. അടുത്ത കാലത്ത് നടന്ന വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട എട്ടുപേരിൽ ആറു പേരും കൊല്ലപ്പെട്ടത് വനാതിർത്തിയിലല്ല ജനവാസമേഖലയിൽ വച്ചാണ്. വനാ തിർത്തിയിൽ താമസിക്കുന്ന കർഷക ജനതയിൽ ഭീതി വളർത്തണമെന്നും അവിടം ഒഴിഞ്ഞുപോകണമെന്നും ആരൊക്കെയോ ആഗ്രഹിക്കുന്നു എന്ന തോന്നൽ ശക്ത മാണ് എന്നതാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്.

വന്യമൃഗശല്യം രൂക്ഷമാകുന്ന ഇടങ്ങളിൽ ആവശ്യമായ സംരക്ഷണ പദ്ധതി കൾ നടപ്പാക്കണം. മനുഷ്യജീവന് വില നിശ്ചയിച്ച് അവസാനിപ്പിക്കുന്ന പരിഹാര മാർഗമല്ല അവലംബിക്കേണ്ടത് ദുരന്തബാധിതരായ മനുഷ്യരുടെ രോധനത്തിൽ കരൾ പിടയുന്ന മനുഷ്യസ്നേഹികളുടെ പ്രതികരണങ്ങൾ മാത്രമാണ് വനംമന്ത്രി യുടെ സ്വസ്ഥത നഷ്‌ടപ്പെടുത്തുന്നത് എന്ന പ്രതികരണം തികച്ചും ക്രൂരമാണ്. പ്രതി കരണങ്ങൾ കുറയുന്ന കേരളസമൂഹത്തിലെ പ്രത്യാശ നൽകുന്ന ഇത്തരം പ്രതികര ണങ്ങളെ ഭയപ്പെടുത്തി അവസാനിപ്പിക്കാം എന്ന വനമന്ത്രിയുടെ പ്രതികരണത്തിൽ ഇൻഫാം സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിക്കുന്നു.

വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ചും അവയെ വനാതിർത്തിക്കുള്ളിൽ നിയ ന്ത്രിച്ചു നിർത്തിയും മനുഷ്യ- മൃഗ സംഘടനത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക ണം. അതിന് ആവശ്യമായ വനനിയമ ഭേദഗതികൾ വരുത്തി വനാതിർത്തിയിൽ കഴി യുന്ന കർഷകരെ സംരക്ഷിക്കണമെന്ന് ഇൻഫാം സംസ്ഥാന സമിതി സർക്കാരി നോട് ആവശ്യപ്പെടുന്നു

You May Also Like

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

error: Content is protected !!