പെരുമ്പാവൂർ: പൊതുടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനത്തൊഴിലാളി റിമാൻഡിൽ. പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത ഒഡീഷ ഭേ ലാർഗ സ്വദേശി പ്രശാന്ത് മാലിക്ക് (41) നെയാണ് കോടതി റിമാൻഡ് ചെയ്തത്. മാറമ്പിള്ളി പള്ളിപ്രം പെരിയാർ ജംഗ്ഷന് സമീപമുള്ള പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടിരുന്ന 13 വയസുള്ള പെൺകുട്ടിയെ ബലമായി എടുത്തു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പ്രതിയെ
പിടികൂടി. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്‍റെ നേതൃതത്തിലാണ് അന്വേഷണം നടക്കുന്നത്.
