Connect with us

Hi, what are you looking for?

NEWS

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്ന ആദ്യ റീച്ചാണ് ഇന്നുമുതൽ ഗതാഗതത്തിനായി തുറന്നു കൊടുത്തത് . കന്നി ഇരുപത് പെരുന്നാളിൻറെകൂടി സാഹചര്യം പരിഗണിച്ചാണ് റോഡ് ഇന്ന് മുതൽ ഗതാഗതത്തിനായി തുറന്നു കൊടു ത്തിട്ടുള്ളത് . ഒന്നാം പിണറായി സർക്കാരിൻറെ 2019 -20 സംസ്ഥാന ബഡ്ജറ്റിൽ നാലര കോടി രൂപയാണ് ആദ്യ റീച്ചിൻറെ നിർമ്മാണത്തിനായി അനുവദിച്ചിരുന്നത് . റോഡ് ഫോർമേഷനും ബി എം ആൻഡ് ബി സി ടാറിങ്ങും മറ്റ് അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട് . ഫുട്ട് പാത്തിന്റെ അവശേഷിക്കുന്ന 20 % നിർമ്മാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയായതിന് ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുത്തു കൊണ്ട് ആദ്യ റീച്ചിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു . 10 കോടി ചിലവഴിച്ചുള്ള രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ ) നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എം എൽ എ പറഞ്ഞു . മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ് , കെ വി തോമസ്, വാർഡ് കൗൺസിലർ ഏലിയാമ്മ ജോർജ്, എം പി ഐ ചെയർമാൻ ഇ കെ ശിവൻ , സർക്കിൾ ഇൻസ്‌പെക്ടർ ബിജോയ് പി റ്റി , പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ അരുൺ എം എസ് , സജി മാടവന,നിധിൻ കുര്യൻ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...