കോതമംഗലം : കോതമംഗലം ആയക്കാട് പുലിമലയിൽ ബുധനാഴ്ച രാവിലെ ഇടഞ്ഞ് ഓടിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാ സേനയെത്തി പിടിച്ചുകെട്ടി .പ്രദേശത്ത് ഓടി നടന്നു പരിഭ്രാന്തി പടർത്തിയ പോത്ത്,കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തി ഇയാളുടെ ഏതാനും വാഴകളും റബർ തൈകളും നശിപ്പിച്ചു. പോത്തിനെ ഓടിക്കാനെത്തിയ വീട്ടുകാരെ പോത്ത് വിരട്ടി ഓടിച്ചു. പരിഭ്രമിച്ചു പോയ വീട്ട്കാർ കോതമംഗലം അഗ്നി രക്ഷാ സേനയെ വിളിക്കുകയായിരുന്നു. കോതമംഗലത്ത് നിന്നും അസ്സി.സ്റ്റേഷൻ ഓഫീസർമാരായ എം അനിൽകുമാർ, കെ.എം.മുഹമ്മദ് ഷാഫി എന്നിവരുട നേതൃത്വത്തിൽ അഗ്നി രക്ഷാസേന എത്തി വളരെ സാഹസീകമായി പോത്തിനെ പിടിച്ചു കെട്ടി. സേനാംഗങ്ങളായ കെ എ അൻസൽ, കെ.വി ദീപേഷ്, ഒ.ജി.രാഗേഷ് കുമാർ , സായ് അനുരാഗ് , രജീഷ് കെ.കെ. ബിനു പി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പുലിമല സ്വദേശി പാപ്പിയുടെ കശാപിനെത്തിച്ച പോത്താണ് ഇടഞ്ഞോടിയത്.
