Connect with us

Hi, what are you looking for?

NEWS

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നെൽ വയൽ തണ്ണീർത്തട നിയമത്തിൽ പ്രത്യേക ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതി പദ്ധതി പ്രദേശം സന്ദർശിച്ചു

കോതമംഗലം : കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.14 കോടി രൂപ അനുവദിച്ചിട്ടുള്ള ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട് കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പ്രത്യേക ഇളവ് നൽകുന്നതിന് മുന്നോടിയായി വിദഗ്ധ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. കിഫ്‌ബി പദ്ധതിയിൽ നിന്നും 17.14 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ അടക്കം പൂർത്തീകരിച്ചിരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള ആറര ഏക്കർ സ്ഥലത്തിൽ ഒന്നര ഏക്കർ സ്ഥലം നിലമായാണ് കിടക്കുന്നത്. ഈ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പ്രത്യേക അനുമതി ആവിശ്യമായി വന്നിരിക്കുകയാണ്. പൊതു പ്രൊജക്റ്റ്‌ എന്ന നിലയിലും,വലിയ പദ്ധതിയെന്ന നിലയിലും സംസ്ഥാന തല സമിതിയാണ് ഇത്തരം വിഷയങ്ങൾ പരിശോധിച്ച് പ്രത്യേക ഇളവ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം എൽ എ യുടെ ആവിശ്യപ്രകാരം കഴിഞ്ഞ സംസ്ഥാന തല സമിതി ചേലാട് സ്റ്റേഡിയം വിഷയം അജണ്ടയിൽ ഉൾപ്പെടുത്തുകയും വിഷയം പരിഗണനയ്ക്ക് എടുക്കുന്നതിന് തീരുമാനിച്ചു. തുടർച്ചയിൽ അടുത്ത സംസ്ഥാന തല സമിതിയുടെ വിദഗ്ധ സമിതി അംഗങ്ങളടങ്ങിയ സംഘം പദ്ധതി പ്രദേശം സന്ദർശിച്ച് റിപ്പോർട്ട്‌ കൈമാറണമെന്നാണ് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിദഗ്ധ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്. കേരള കാർഷിക സർവ്വകലാശാല ഡീനും പരിസ്ഥിതി സ്റ്റേറ്റ് ലവൽ വിദഗ്ദ സമിതിയംഗവുമായ ഡോ .പി ഒ നമീറിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചത്.ആന്റണി ജോൺ എം എൽ എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ് ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ ,ലതാ ഷാജി ,സിജി ആന്റണി ,ലാലി ജോയി ,കൃഷി അസി .ഡയറക്ടർ പ്രിയ മോൾ തോമസ് ,പിണ്ടിമന കൃഷി ഓഫീ സർമാരായ സി എം ഷൈല ,ബോസ് മത്തായി ,സണ്ണി കെ എസ് ,കോതമംഗലം പോളിടെക്നിക് പ്രിൻസിപ്പൽ സജ്ന കെ പൗലോസ് ,സിവിൽ എച്ച് ഒ സി ആതിര ശശിധരൻ ,വില്ലേജ് ഓഫീസർ എം എസ് സിനി , കൃഷി അസി. ബേസിൽ വി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണപ്രവർത്തനത്തിനുണ്ടായിരുന്ന പ്രധാന തടസം ഇപ്പോഴത്തെ ഇടപെടലുകളോടെ പരിഹരിക്കാൻ കഴിയുന്ന സാഹചര്യം ഒരുങ്ങിയതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...