കോതമംഗലം: 18% ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 2024 ജനുവരി 24 ന് സര്‍ക്കാര്‍ ജീവനക്കാരും , അധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ നടത്തുന്ന അതിജീവന യാത്രയുടെ ജില്ലാതല സമാപനം കോതമംമഗലത്ത് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ കെ പി അഷറഫ് അധ്യക്ഷനായി. ജാഥ വൈസ് ക്യാപ്റ്റന്‍ കെ അബ്ദുല്‍ മജീദ്, മാനേജര്‍ കെ സി സുബ്രഹ്മണ്യന്‍, നേതാക്കളായ പി.ജി രാധാകൃഷ്ണന്‍, എ. എം ജാഫര്‍ഖാന്‍, എംജെ തോമസ് ഹെര്‍ബിറ്റ് , ജി ഉമാശങ്കര്‍,എ പി സുനില്‍, വി പി ദിനേശ്, അരുണ്‍ കെ. നായര്‍, എ.വൈ എല്‍ദോ, വിന്‍സന്റ് ജോസഫ്, അജിമോന്‍ പൗലോസ്, ജോണ്‍ പി. പോള്‍, ടി വി ജോമോന്‍, ബേസില്‍ ജോസഫ്, എന്‍.ജെ ഷേര്‍ലി, അബിന്‍സ് കരീം, പി.എന്‍ രാജീവന്‍, സിജു ഏലിയാസ്,എം.യു ബിനു, ആന്തുലെ അലിയാര്‍ സാഹിബ്, മാത്യു തോമസ്, കെ ബി ബിബിന്‍, എന്നിവര്‍ പ്രസംഗിച്ചു.
