Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ വെള്ളചാട്ടവും, ഇടമലയാറും ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോതമംഗലം: പ്രകൃതി രമണിയമായ, വടാട്ടുപാറ വെള്ളചാട്ടവും ഇടമലയാറും ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി.ഭൂതത്താൻകെട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ഇടമലയാർ കാണുന്നതിന് ശ്രമിക്കുമ്പോൾ വനം വകുപ്പ് അധികാരികൾ അനുവദിക്കാറില്ല. ഡാം സുരക്ഷ പാലിച്ചും, പ്രകൃതിയെ സംരക്ഷിച്ചും പാസ്സ് മൂലം പ്രവേശനം നൽകണം.ഇതു വഴി പ്രദേശികമായി തൊഴിലവസരങ്ങൾ വർധിക്കുകയും സർക്കാരിന് വരുമാനം ലഭിക്കുന്നതിനും കാരണമാകും.വൈശാലി ഗുഹയും, ആനക്കയം, പലവൻ പുഴയുടെ തീരവും, വടാട്ടുപാറ വെള്ളചാട്ടവും വൻ സാധ്യതകളുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും,ഗൈഡുകളേയും നിയമിച്ച് ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജയിംസ് കോറമ്പേൽ, വാർഡ് മെമ്പർ രേഖ രാജുവും ആവശ്യപ്പെട്ടു. ഇതിനായി കേരളാ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും, ഡീൻ കുര്യാക്കോസ് എം.പിക്കും നിവേദനം നൽകി.

“പ്രകൃതിഭംഗി കനിഞ്ഞനുഗ്രഹിച്ച വാടാട്ടുപാറ മേഖലയും, ഇവിടുത്തെ വെള്ളച്ചാട്ടവും അവധി ദിനങ്ങളിൽ തദേശിയരായ വിനോദ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. ഇവിടം ടൂറിസം കേന്ദ്രമായി വികസിച്ചാൽ വിദേശീയർ ഉൾപ്പെടെ എത്തുകയും പ്രദേശ വാസികളായ നിരവധിപേർക്ക് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്തിനുള്ള അവസരം ഉണ്ടാകുമെന്നു പ്രദേശവാസിയും, ടൂറിസ്റ്റ് ഗെയ്ഡും, പാമ്പു പിടുത്ത വിദഗ്ദ്ധനുമായ മാർട്ടിൻ മേക്കമാലിൽ പറഞ്ഞു “

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...

NEWS

കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം. നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു....

NEWS

കോതമംഗലം: കവളങ്ങാട് മൗണ്ട് കാർമ്മൽ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കർമ്മലമാതാവിൻ്റെ തിരുനാളിന് ഇടവക വികാരി ഫാ. പയസ് കുടകശ്ശേരി കൊടിയേറ്റി. ഇന്നു മുതൽ 19 വരെ ദിവസവും വൈകുന്നേരം 5 ന്...

NEWS

കോതമംഗലം: മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻ്റ് പാലിയേറ്റീവ്...