കോതമംഗലം: പ്രകൃതി രമണിയമായ, വടാട്ടുപാറ വെള്ളചാട്ടവും ഇടമലയാറും ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി.ഭൂതത്താൻകെട്ടിലെത്തുന്ന ടൂറിസ്റ്റുകൾ ഇടമലയാർ കാണുന്നതിന് ശ്രമിക്കുമ്പോൾ വനം വകുപ്പ് അധികാരികൾ അനുവദിക്കാറില്ല. ഡാം സുരക്ഷ പാലിച്ചും, പ്രകൃതിയെ സംരക്ഷിച്ചും പാസ്സ് മൂലം പ്രവേശനം നൽകണം.ഇതു വഴി പ്രദേശികമായി തൊഴിലവസരങ്ങൾ വർധിക്കുകയും സർക്കാരിന് വരുമാനം ലഭിക്കുന്നതിനും കാരണമാകും.വൈശാലി ഗുഹയും, ആനക്കയം, പലവൻ പുഴയുടെ തീരവും, വടാട്ടുപാറ വെള്ളചാട്ടവും വൻ സാധ്യതകളുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടേയും,ഗൈഡുകളേയും നിയമിച്ച് ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജയിംസ് കോറമ്പേൽ, വാർഡ് മെമ്പർ രേഖ രാജുവും ആവശ്യപ്പെട്ടു. ഇതിനായി കേരളാ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും, ഡീൻ കുര്യാക്കോസ് എം.പിക്കും നിവേദനം നൽകി.
“പ്രകൃതിഭംഗി കനിഞ്ഞനുഗ്രഹിച്ച വാടാട്ടുപാറ മേഖലയും, ഇവിടുത്തെ വെള്ളച്ചാട്ടവും അവധി ദിനങ്ങളിൽ തദേശിയരായ വിനോദ സഞ്ചാരികളെ കൊണ്ട് നിറയുകയാണ്. ഇവിടം ടൂറിസം കേന്ദ്രമായി വികസിച്ചാൽ വിദേശീയർ ഉൾപ്പെടെ എത്തുകയും പ്രദേശ വാസികളായ നിരവധിപേർക്ക് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്തിനുള്ള അവസരം ഉണ്ടാകുമെന്നു പ്രദേശവാസിയും, ടൂറിസ്റ്റ് ഗെയ്ഡും, പാമ്പു പിടുത്ത വിദഗ്ദ്ധനുമായ മാർട്ടിൻ മേക്കമാലിൽ പറഞ്ഞു “