Connect with us

Hi, what are you looking for?

NEWS

ചാത്തമറ്റത്ത് സ്‌കൂള്‍ കവലയില്‍ അപകടാവസ്ഥയിലുള്ള ആല്‍മരം വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

കോതമംഗലം : ചാത്തമറ്റം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍പില്‍ റോഡരികില്‍ നില്‍ക്കുന്ന കൂറ്റന്‍ ആല്‍മരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി. പോത്താനിക്കാട് മുള്ളരിങ്ങാട് പിഡബ്ല്യുഡി റോഡരികില്‍ ഏത് സമയത്തും മറിഞ്ഞുവീഴാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ വടവൃക്ഷത്തിന് 100 ഇഞ്ചിലധികം വണ്ണവും ഏഴു പതിറ്റാണ്ടിലധികം പഴക്കവുമുണ്ട്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ചാത്തമറ്റം സ്കൂളിന്‍റെ വെയ്റ്റിംഗ് ഷെഡിനോട് ചേര്‍ന്നാണ് ആല്‍മരം നില്‍ക്കുന്നത്. റോഡ് വികസനത്തിനായി മണ്ണെടുത്തത് മൂലം ചുവടും കാലപ്പഴക്കത്താല്‍ ശിഖരങ്ങളും ദുര്‍ബലമായിരിക്കുന്ന വടവൃക്ഷം ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണത്രേ. സമീപത്തുകൂടി 11കെ.വി. ലൈനുകളും പോകുന്നുണ്ട്.

അപകട സാധ്യത മുന്നില്‍കണ്ട് നാട്ടുകാര്‍ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരാതി പരിഗണിച്ച് ഭരണസമിതി യോഗം വിദഗ്ധസമിതിയെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി. ആല്‍മരം എത്രയും വേഗം ലേലം ചെയ്ത് നീക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടുവെങ്കിലും സാങ്കേതികത്വത്തിന്‍റെ പേരില്‍ മരം മുറി ഇപ്പോഴും നടന്നിട്ടില്ല.
മണിക്കൂറില്‍ നൂറുകണക്കിന് വാഹനങ്ങളും, അതിലേറെ കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന തിരക്കേറിയ ഈ റോഡിലൂടെ മഴക്കാലം ശക്തിപ്പെട്ടതോടെ ജനങ്ങള്‍ യാത്ര ചെയ്യുവാന്‍ ഭയപ്പെടുകയാണ്. ബന്ധപ്പെട്ട അധികാരികളെ കൊണ്ട് എത്രയും വേഗം മരം മുറിച്ചു നീക്കി ദുരന്തം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണിപ്പോള്‍.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!