Connect with us

Hi, what are you looking for?

NEWS

കാട്ടാനയെ രക്ഷപ്പെടുത്താന്‍ ഇടിച്ച കിണറിന്റെ അറ്റകുറ്റപ്പണി നടത്തിയില്ല

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയില്‍ കാട്ടാനയെ രക്ഷപ്പെടുത്താന്‍ ഇടിച്ച കിണറിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊടുക്കുമെന്ന അധിക്യതരുടെ ഉറപ്പ് ജലരേഖയാകുന്നു. കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ പ്ലാച്ചേരി ഭാഗത്ത് കൂലാഞ്ഞി പത്രോസിന്റെതാണ് കിണര്‍. കഴിഞ്ഞ ഏപ്രില്‍ 12നാണ് കൊന്പന്‍ കിണറില്‍ വീണത്. കൊന്പന്റെ പരാക്രമത്തിലും രക്ഷപ്പെടുത്താന്‍ വനംവകുപ്പുകാര്‍ വഴിയൊരുക്കിയതിനാലും കിണറിന് കേടുപാടുകളുണ്ടായി. ഉടമയും സമീപത്തെ പത്തിലേറെ വീട്ടുകാരും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണ് ഇങ്ങനെ തകര്‍ന്നത്. കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ കിണറിന്റെ അറ്റകുറ്റപ്പണി നടത്തി കിട്ടണമെന്ന നാട്ടുകാരുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ അധികാരികളും ജനപ്രതിനിധികളും ഉറപ്പുനല്‍കിയിരുന്നു. ആനയെ രക്ഷപ്പെടുത്തി വിട്ടതിന്റെ പിറ്റേദിവസവും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് ഉറപ്പ് നല്‍കിയതുമാണ്. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്.വേഗത്തില്‍ ഉണ്ടാകുമെന്ന പറഞ്ഞ നടപടി ഒന്നര മാസം പിന്നിട്ടിട്ടും തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല.

ജില്ലാ കളക്ടര്‍ ഏപ്രില്‍ 21 ന് നല്‍കിയ ഉത്തരവ് പ്രകാരം മേയ് 30നകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. പണിക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഒന്നര ലക്ഷം രൂപ അനുവദിച്ചതുമാണ്. സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല കോതമംഗലം തഹസില്‍ദാര്‍ക്കും നല്‍കി. മഴക്കാലം തുടങ്ങിയതോടെ ഇനി സൈഡ് കെട്ടല്‍ ഉള്‍പ്പടെയുള്ള പണികള്‍ ചെയ്യാനുമാകില്ല. കിണര്‍വെള്ളം ഉപയോഗിച്ചിരുന്ന ഉടമയും സമീപത്തെ മറ്റ് വീട്ടുകാരും ഇപ്പോള്‍ പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. ആന വീണതിനാലും സൈഡ് ഇടിച്ചതിനാലും കിണറിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വെള്ളം കുടിച്ചുകാണിക്കുകയാണെങ്കില്‍ തങ്ങളും കുടിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണിയുടെ ചുമതല ജില്ലാകളക്ടര്‍ പൊതുമരാമത്ത് വകുപ്പിനേയാണ് ഏല്‍പ്പിച്ചിരുന്നത്. കിണറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ സാങ്കേതിക തടസം ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളതായാണ് വിവരം.

 

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്തിൽ പുളിന്താനം പുതുവേലി കടവ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാത്യു കുഴൽനാടൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ജലജീവൻ...

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ 10 വർഷത്തിൽ കോതമംഗലത്ത് സാധ്യമായത് വികസന വിപ്ലവമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കോതമംഗലത്തെ അയ്യങ്കാവ് ഗവ. ഹൈസ്ക്കൂളിൽ സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: 7 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച ഊന്നുകൽ-വെങ്ങല്ലൂർ റോഡ് നാടിന് സമർപ്പിച്ചു. ഉദ്ഘാടനം വ്യവസായം, നിയമം, വാണിജ്യം,കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു .ആന്റണി ജോൺ എം...

error: Content is protected !!