Connect with us

Hi, what are you looking for?

NEWS

പുല്ലുവഴി ഡബിൾ പാലത്തിന്റെ നിർമാണം നവംബർ പകുതിയോടെ ആരംഭിക്കും. : എംഎൽഎ

പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ രായമംഗലം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന M.C റോഡിൽ തായ്ക്കര ഭാഗത്തുള്ള തായ്ക്കരച്ചിറ പാലം രണ്ട് പ്രത്യേക പാലങ്ങളായാണ് പണിതിട്ടുള്ളത്. അതിൽ പഴയ പാലത്തിന്റെ സ്പാൻ 7.70മീറ്ററും, വീതി 7.60 മീറ്ററും ആണ്. പഴയ പാലം പുനർ നിർമ്മിക്കുന്നതിനായി 28.11.2023 തീയതിയിലെ GO (Rt) No. 1562/2023/PWD പ്രകാരം 200 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി 182.64 ലക്ഷം രൂപയ്ക്ക് 01/10/2024 തീയതിയിൽ, SE(BK) 09/2024-25 എഗ്രീമെന്റ് നമ്പറായി. ഒന്നര വർഷത്തെ കാലാവധിയോടുകൂടി അലക്സാണ്ടർ സേവിയർ എന്ന കരാറുകാരനുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. 08/10/2024 തീയതിയിൽ സൈറ്റ് കരാറുകാരനു പ്രവൃത്തിക്കായി കൈമാറിയിട്ടുമുണ്ട്.

13.2 മീറ്റർ നീളത്തിലും, 10.35 മീറ്റര് വീതിയിലുമുള്ള പാലമാണ് കെഎസ്ടിപി പണികഴിപ്പിച്ച പുതിയ പാലത്തോട് ചേർത്തു നിർമ്മിക്കാന് ഉദ്ദേശിക്കുന്നത് ഇരു വശത്തെയും 30മീറ്റർ നീളത്തില് അപ്രോച്ച് റോഡുകളും പുനർ നിർമ്മിക്കുന്നതിന് പ്രൊപോസല് ഉണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (കെ.എസ്.ടി.പി.) ഭാഗമായി നടന്ന എം.സി. റോഡ് വികസനത്തെ തുടർന്ന് 20 കൊല്ലം മുമ്പാണ് പുല്ലുവഴിയിലെ വലിയതോടിനു കുറുകെ നിലവിലുണ്ടായിരുന്ന പഴയ പാലത്തോടു ചേർന്ന് പുതിയൊരു പാലംകൂടി നിർമിച്ച് റോഡിന്റെ വീതി വർധിപ്പിച്ചത്. എന്നാൽ, ഇരു പാലങ്ങളും തമ്മിൽ നാല് അടിയിലേറെ വിടവും രണ്ട് അടി ഉയര വ്യത്യാസവുമുണ്ട്. പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ എം സി റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുവാൻ സാധ്യതയുള്ളതിനാൽ മറ്റു റോഡുകൾ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്തു തീരുമാനമായതായി എംഎൽഎ അറിയിച്ചു.

പാലത്തിന്റെ ഇടതുവശത്തെ പുതിയ പാലത്തിലൂടെ പെരുമ്പാവൂരിൽ നിന്നും മൂവാറ്റുപുഴക്കുള്ള റോഡിന്റെ ഗതാഗതം സാധാരണ നിലയിൽ തുറന്നുകൊടുക്കുകയും, മൂവാറ്റുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ ജംഗ്ഷനിൽ നിന്നും പോഞ്ഞാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കർത്താവും പടിയിൽ എത്തി വലത്തോട്ട് വീണ്ടും പുല്ലുവഴിയിലേക്ക് യാത്ര തുടരാവുന്നതാണ്. ഗതാഗതം സുഗമമാക്കുന്നതിനായി റോഡിന്റെ പ്രധാന ഭാഗങ്ങളിൽ എല്ലാം ദിശ ബോർഡുകൾ സ്ഥാപിക്കുവാൻ ധാരണയായി. കാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി അളന്നപ്പെടുത്തുവാൻ രായമെങ്കിലും വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം ക്രമീകരിക്കുന്നതിന് പോലീസ്, ട്രാഫിക് പോലീസ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ലഭ്യമാക്കും. ശബരിമല സീസൺ കണക്കിലെടുത്ത് പാലം നിർമ്മാണം വൈകിപ്പിച്ചാൽ നിലവിൽ അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്താൻ സാധിക്കില്ല എന്ന വിവരം യോഗത്തിൽ വിലയിരുത്തി. ആയതിനാൽ പഴയ പാലം പൊളിച്ച് നിർമ്മാണം നവംബർ 15 ഓടുകൂടി ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

യോഗത്തിൽ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമീ വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, ബ്ലോക്ക് അംഗം ബീന ഗോപിനാഥ്, പഞ്ചായത്ത് അംഗങ്ങളായ ജോയ് പൂണേലി, ബിജു കുര്യാക്കോസ്, മാത്യൂസ് തരകൻ, കുര്യൻ പോൾ, മൂവാറ്റുപുഴ ആർടിഒ സുരേഷ് കുമാർ കെ കെ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷിബു വി എസ്, കുറുപ്പുംപടി എസ് ഐ എൽദോ പോൾ, കുന്നത്തുനാട് എസ് ഐ നിസാർ കെ വി, പെരുമ്പാവൂർ ട്രാഫിക് എസ് ഐ കെ പി അജയകുമാർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിന എസ് ജെ, കുറുപ്പുംപടി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ അഞ്ജലി ഷാജി, കരാറുകാരൻ അലക്സാണ്ടർ സേവിയർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

ACCIDENT

പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

error: Content is protected !!