കോതമംഗലം : ശക്തമായ കാലവർഷക്കെടുതിയിൽ തകർന്ന കല്ലേലിമേട് പാപ്പച്ചൻ തോടിനു കുറുകെ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2018 -ലെ പ്രളയത്തെ തുടർന്നും ശക്തമായ മഴയിലുമാണ് കല്ലേലിമേടിലെ പാലത്തിന് തകർച്ച നേരിട്ടത്. തകർന്ന പാലം പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കുന്നതിന് ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം,തേരാ, മാണിക്കുടി,അഞ്ചു കുടി എന്നീ ആദിവാസി കുടികളിലേക്കും കല്ലേലിമേട് പ്രദേശത്തേക്കുമുള്ള ഏക യാത്ര മാർഗമായ റോഡിലെ ചെറിയ പാലമാണ് തകർന്നിരുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനമാണിപ്പോൾ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുനരാരംഭിച്ചിരിക്കുന്നത്. ആന്റണി ജോൺ എം എൽ എയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് അംഗം ഗോപി ബദറൻ,ഉദ്യോഗസ്ഥ സംഘം എന്നിവർ നിർമ്മാണ പുരോഗതികൾ വിലയിരുത്തി .