കോതമംഗലം : പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണം ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ നിയമസഭയിൽ അറിയിച്ചു .ആന്റണി ജോൺ എം.എൽ.എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതിയെ സംബന്ധിച്ചും നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുന്നതിനെക്കുറിച്ചും എം എൽ എ സഭയിൽ ചോദ്യം ഉന്നയിച്ചു.06.11.2020 തീയ്യതിയിലെ സര്‍ക്കാര്‍ ഉത്തരവ് നം. 182/2020/കാ.യു.വ. പ്രകാരം 72.12 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിനായി സ്പോര്‍ട്‌സ് എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ 68.67 ലക്ഷം രൂപയുടെ സാങ്കേതികാനുമതി നല്‍കിയിരുന്നു.
പ്രസ്തത പ്രവൃത്തിയില്‍ പ്രധാനമായും ഗ്രൗണ്ട് ഡെവലപ്മെന്റ്, ഗ്യാലറി, ടോയ്ലറ്റ് ബ്ലോക്ക്, റീട്ടൈനിംഗ് വാള്‍, ഫെന്‍സിംഗ്,ഫ്ലെഡ് ലൈറ്റ് അനുബന്ധ സിവിൽ & ഇലക്ട്രിഫിക്കേഷന്‍ എന്നീ ഘടകങ്ങളാണ് നിര്‍മ്മിക്കുന്നത്. ഗ്യാലറി, ടോയ്ലെറ്റ് ബ്ലോക്ക്, റീട്ടൈനിംഗ് വാള്‍, ഫെന്‍സിംഗ് എന്നീ ഘടകങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിലവില്‍ പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ 90% പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പല്ലാരിമംഗലം സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെ ട്ട് ശേഷിക്കുന്ന പ്രവൃത്തികള്‍ 2024 ഫെബ്രുവരി മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരി ക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും പ്രവൃത്തി പൂര്‍ത്തീകരിച്ചാലൂടന്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.