കോതമംഗലം: 20- വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധ സൂചകമായി ശ്രമദാനം നടത്തി നന്നാക്കി. ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന കോതമംഗലം ബ്ലോക്ക് വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളിയിലെ നിരവധി കുടബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് നാട്ടുകർ ശ്രമദാനമായി നന്നാക്കിയത്. പ്രായമായവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്ത ഇവിടെത്തെ പ്രദേശവാസികൾ അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ നിഷേധാൽമകമായ നടപടിയിൽ പ്രതിക്ഷേധിച്ചാണ് സ്വന്തമായി റോഡ് നന്നാക്കുവാൻ തീരുമാനമെടുത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ പോലും ഈ വഴി ഉൾപ്പെടുത്താതെ ഇരുവശവും കാടുകയറി കാൽനട യാത്രപോലും നടത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ റോഡ് . സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ നിരവധിപേർ ശ്രമദാനത്തിൽ പങ്കെടുത്തു. ഈ പ്രദേശത്തെ ജനങ്ങങ്ങളുടെ അടിസ്ഥാന ആവശ്യമായി ഈ റോഡിൻ്റ ശോചനീയാവസ്ഥക്ക് അധികാരികൾ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് ആവശ്യപ്പെട്ടു.
