Connect with us

Hi, what are you looking for?

NEWS

ഇഞ്ചത്തൊട്ടി പ്രദേശത്ത് നിർമ്മാണം പൂർത്തീകരിച്ച ഫെൻസിങ് നാടിന് സമർപ്പിച്ചു

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ്
11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ അതിരൂക്ഷമായ മനുഷ്യ വന്യജീവി സംഘർഷം കൊണ്ട് ജനങ്ങളും കർഷകരും പൊറുതിമുട്ടിയിരുന്നു. ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന് ഭീഷണി ആവുകയും അതിരാവിലെ ടാപ്പിങ്ങിനും മറ്റു ജോലികൾക്കും പോകേണ്ട തൊഴിലാളികൾക്ക് കാട്ടാനയുടെ ശല്യം മൂലം സ്വസ്ഥമായി യാത്ര ചെയ്യുന്നതിനും ഭയരഹിതമായി ജോലി ചെയ്യുന്നതിനും പറ്റാത്ത അവസ്ഥയായിരുന്നു.കൂടാതെ ടി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്.
ഈന്തലുംപാറ തുടങ്ങി നേര്യമംഗലം റേഷൻ കട പടി വരെയുള്ള ദൂരത്തിൽ 11 കിലോമീറ്റർ ദൂരത്തിൽ നാലു ഭാഗങ്ങളായി 11 യൂണിറ്റുകൾ ആയാണ് സൗരോർജ്ജ വേലി നിർമ്മിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിനും 5 വർഷം വാറണ്ടിയുള്ള EXIDE കമ്പനിയുടെ 150 AH ബാറ്ററി 250W സോളാർ പാനൽ BIS 302-2-76-IEC 336-2-76 മാർക്കോട് കൂടിയ എനർജയിസർ, ലൈറ്റനിങ്,ഡൈവേർട്ടർ,അലാറം സിസ്റ്റം, കൺട്രോൾ യൂണിറ്റ് എന്നിവ ആണ് ഉപയോഗിച്ചിട്ടുള്ളത്. ടീ ഫെൻസിംഗ് നിർമ്മിക്കുന്നതിന് ഐഎസ്ഐ മുദ്രയുള്ള കോർണർ പോസ്റ്റുകളും സപ്പോർട്ടിംഗ് പോസ്റ്റുകളും ACSR വയറും ഇന്റർമീഡിയറ്റ് പോസ്റ്റുകളും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ടി പ്രദേശത്ത് തോടുകളും നീർച്ചാലുകളും ചതുപ്പും വരുന്ന സ്ഥലങ്ങളിൽ 730 മീറ്റർ ഹാങ്ങിങ് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. കൂടെ 11 കിലോമീറ്റർ ഫെൻസിങ്ങിന് ഇടയിൽ 39 സ്ഥലങ്ങളിലായി ആനത്താരകളിൽ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഫെൻസിങ്ങിന്റെ
ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി മനോഹരൻ അധ്യക്ഷത വഹിച്ചു. മൂന്നാർ എ സി എഫ്
സിബിൻ എൻ ടി സ്വാഗതം ആശംസിച്ച യോഗത്തിൽ മൂന്നാർ ഡി ഫ് ഒ സാജു വർഗീസ് ഐ എഫ് എസ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ കെ കെ ഗോപി, എറണാകുളം ജില്ല പ്രിൻസിപ്പൽ കൃഷി ഡയറക്ടർ ഇന്ദു നായർ, എറണാകുളം ജില്ല ഡെപ്യൂട്ടി കൃഷി ഡയറക്ടർ ദീപ ടി ഒ, അസിസ്റ്റൻറ് കൃഷി ഡയറക്ടർ പ്രിയ മോൾ തോമസ്, അഗ്രികൾച്ചറൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സാം കെ ജെയിംസ്, കുട്ടമ്പുഴ കൃഷി ഓഫീസർ എം എച്ച് ജസീന,ഇഞ്ചത്തൊട്ടി യാക്കോബിറ്റ് ചർച്ച് വികാരി ഫാദർ ബേസിൽ ജോസഫ് കുറ്റ്യാനിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഇഞ്ചത്തൊട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി.

2024 -2025 വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സംസ്ഥാന മെഡലിന് അർഹരായ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം ദിലീപ് കുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. കേരള വനം വന്യജീവി വകുപ്പും കർഷക ക്ഷേമ കാർഷിക വികസന വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം: വാരപ്പെട്ടിയിൽ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്തിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി, ഏറാമ്പ്ര സ്വദേശി അരഞ്ഞാണിയിൽ സിജോയാണ് (45) സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ വച്ച്...

NEWS

കോതമംഗലം: സിപിഎം യുവനേതാവിന്റെ പ്രതിശ്രുത വധുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടി യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലി പടിഞ്ഞാറെച്ചാലില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ മാസം മുപ്പതിന് വിവാഹം...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ എൽ ഡി എഫ് തെരത്തെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. എം എസ് ജോർജ് അധ്യക്ഷനായി.സി...

NEWS

കോതമംഗലം :കീരം പാറ സെൻ്റ് സ്റ്റീഫൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു . കേരള സ്കൂൾ സംസ്ഥാന കായിക മേള വിജയികളെയും, IT ഓവറോൾ ചാമ്പ്യൻഷിപ്പ്,...

NEWS

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഖദീജ മുഹമ്മദ്‌ അധ്യക്ഷയായി.സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെ ബി മുഹമ്മദ്‌, എം...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

error: Content is protected !!