Connect with us

Hi, what are you looking for?

NEWS

കോതമംഗലം കലയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായി

കോതമംഗലം: ക്രിസ്തുമസിന് ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശത്തോടൊപ്പം ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം കൂടി ഉണ്ട് എന്ന് ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
കോതമംഗലം കല സാംസ്കാരിക സംഘടനയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം
ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യവും പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ച് കന്യക മറിയം പുല്‍ക്കൂട്ടില്‍ ദൈവജാതനെ പ്രസവിക്കുമ്പോള്‍ അതിനുവേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങളും അതിജീവനത്തിന് വേണ്ടി ഏറ്റെടുത്ത കഷ്ടപ്പാടുകളും കൂടി ക്രിസ്മസ് ആഘോഷവേളയില്‍ സ്മരിക്കേണ്ടതും ചിന്തിക്കേണ്ടതുമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അന്നത്തെ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത കൊണ്ടു ജനങ്ങള്‍ ഏറെ പട്ടിണിയിലും ദാരിദ്ര്യത്തിലു മായിരുന്നു എന്ന കാര്യം കൂടി അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കലയുടെ പ്രസിഡണ്ട് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എല്‍ദോ വര്‍ഗീസ്, കെ.പി പോള്‍, വൈസ് പ്രസിഡണ്ട് റോയി മാലില്‍ ജോയിന്റ് സെക്രട്ടറി പി.പി മാത്യു പ്രൊഫ. കെ.എം കുര്യാക്കോസ് രാജു കാക്കത്തുരുത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കരോള്‍ ഗാന മത്സരത്തിന് എത്തിയവരില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.

You May Also Like

NEWS

കോതമംഗലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധ്രുവ് കൺസൽട്ടൻ്റ്സി സർവ്വീസ് ആണ് പുതുക്കിയ DPR തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. നേരത്തേ 2023 ഡിസംബറിൽ 3 A നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച 2 ബൈപ്പാസുകൾക്കും സ്ഥലമെടുപ്പിനായും, നിർമ്മാണത്തിനായും NHAl...

NEWS

കോതമംഗലം: വര്‍ഷങ്ങളായി കനാലില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാര്‍ഡ് കുറുമറ്റം, ആനോട്ടുപാറ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമം. ഇതിലൂടെയുള്ള പെരിയാര്‍വാലി ബ്രാഞ്ച് കനാല്‍ ആണ് വേനല്‍ക്കാലത്തെ പ്രധാന ജലസ്രോതസ്. എന്നാല്‍ കഴിഞ്ഞ...

NEWS

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജില്‍ വിജ്ഞാനകേരളം, കെ-ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ വിജയകരമായി സമാപിച്ചു. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുത്തു. 85 ലേറെ പ്രമുഖ കമ്പനികള്‍...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ എംഎല്‍എ തുടരുന്ന അനാസ്ഥയ്‌ക്കെതിരെയും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെയും, കവളങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും കൂട്ട...

CHUTTUVATTOM

കോതമംഗലം: എസ്ജിഎഫ്‌ഐയ്ക്കുള്ള (സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) സിഐഎസ്‌സിഇ (കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്) ക്രിക്കറ്റ് ടീമിലേയ്ക്ക് കോതമംഗലം എം.എ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്‌ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് നിർമാണം അവസാന ഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019 – 20 സംസ്ഥാന ബഡ്ജറ്റിൽ 14.5 കോടി രൂപ...

CHUTTUVATTOM

വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...

CHUTTUVATTOM

നേര്യമംഗലം: അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ച വിത്ത് ബില്ല്, മാഹാത്മാഗാന്ധി തൊഴില്‍ ഉറപ്പ് പദ്ധതി എന്നിവ പിന്‍വലിക്കണമെന്നും, രാസ വളവില വര്‍ദ്ധനവും, ക്ഷാമവും പരിഹരിക്കണമെന്നും, വന്യമൃഗ ശല്യത്തില്‍...

error: Content is protected !!