കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ വളരെ സജീവ നേതൃത്വം നൽകി നമ്മുടെ മുന്നിലൂടെ ജീവിച്ചു കടന്നുപോയ വാരപ്പെട്ടി പഞ്ചായത്തിലെ കുട്ടംകുളം സഹോദരങ്ങളായ കെ.എം.മീരാൻ , കെ.എം മൈതീൻ എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് ഈസ്റ്റ് മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമ്മാരായ ഉമൈബ അഷ്റഫ്, അജ്മി അൻസാരി, റിട്ട.പോലീസ് സബ് ഇൻസ്പെക്ടർ സി എം മീരാൻ കുഞ്ഞ്,ഇബ്രാഹിം സലീം, മുഹമ്മദലി ബാഖവി, നിസാർ ബാഖവി, ഷംസുദ്ദീൻ മൗലവി, പി അലി മാസ്റ്റർ, ഈ ബി അബ്ദുൾ റഹിമാൻ, എം എ കെ ഫൈസൽ, ജബ്ബാർ സി എം , ഷാജഹാൻ മാസ്റ്റർ, ബഷീർ കെ എം , അജിംഷാ മൊയ്തീൻ തുടങ്ങിയവർ സംസാരിച്ചു.



























































