കോതമംഗലം : ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഉദ്യോഗജനകമായ കേസന്വേഷണമാണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം . നിരവധി ഷോർട്ട് മൂവികൾ സംവിധാനം ചെയ്തിട്ടുള്ള അങ്കമാലി സ്വദേശി മിന്റോ മാളിയേക്കലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നമ്മുടെ നാട്ടിൽ നടന്നുവരുന്ന സ്ത്രീ പീഡന പരമ്പരകളുടെ ഒരു നേർക്കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. കുറ്റം ചെയ്തവർ അത് മറച്ചുവയ്ക്കാൻ കൂട്ടാളികളെ കൂട്ടുപിടിച്ച് മറ്റൊരാളുടെ തലയിൽ വച്ചുകെട്ടുമ്പോൾ ദൈവത്തിൻറെ കൈയൊപ്പ് പതിഞ്ഞ ഒരു തെളിവെങ്കിലും തനിക്കെതിരെ ബാക്കിയുണ്ടാവും എന്ന് കുറ്റവാളികൾ അറിയന്നില്ല. പ്രതിയെ കണ്ടെത്താൻ തന്ത്രപരമായ ഇടപെടൽ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒടുവിൽ വിജയം കാണുന്നു. നമ്മുടെ ചുറ്റുപാടും നടക്കുന്ന പല സംഭവങ്ങളുമായി ഈ ചിത്രത്തിന് ഒരുപക്ഷേ സമയം തോന്നിയേക്കാം.
കാമാർത്തിപൂണ്ട് കഴുകൻ കണ്ണുകളുമായി അന്ധകാര മറപറ്റി നമ്മുടെ പെൺകുട്ടികളെ കാർന്ന്തിന്നാൻ വെമ്പൽ കൊള്ളുന്ന പീഢന വീരൻമാർക്കെതിരെ സമൂഹം ജാഗ്രതയോടെ പാലിക്കക്കണമേന്ന സന്ദേശം ഈ ചിത്രം തരുന്നു. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ടി പി പ്രശാന്തും മ്യൂസിക് ചെയ്തിരിക്കുന്നത് ബിജു പൈനാടത്തും മേക്കപ്പ് മനോജ് അങ്കമാലിയും എഡിറ്റിംഗ് നടത്തിയിരിക്കുന്നത് ഐബി മൂർക്കനാടുമാണ്. മാർട്ടിൻ പീറ്റർ നിർമ്മിച്ചു AN K പ്രൊഡക്ഷൻസിൻ്റ ബാനറിൽ പുറത്തിറക്കിയ ചിത്രം ഡോയിഷ് – ഇന്ത് മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അങ്കമാലി, ജോസ്പുരം, മൂക്കന്നൂർ എന്നീ പ്രദേശങ്ങളിൽ ആയിരുന്നു ചിത്രത്തിൻറെ ഷൂട്ടിംഗ്.
കോതമംഗലം സ്വദേശിയായ നടൻ ജോൺസൺ കറുകപ്പിള്ളിൽ മികച്ച ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ റോൾ ഈ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നു. ജയിംസ് പാറക്കൽ, ബെന്നി താഴെക്കാടൻ, സെബാസ്റ്റ്യൻ കറുമാത്തി, സ്വപ്ന ,റോ സന്ന ,സാൻ്റ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.