പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡില്‍ പൈങ്ങോട്ടൂര്‍ തോടിന് കുറകെയുളള തടയണ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി. ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള തടയണയാണിത്. പാര്‍ശ്വഭിത്തികള്‍ പല സ്ഥലങ്ങളിലും ഇളകിയിരിക്കുന്ന കരിങ്കല്‍ക്കെട്ടിന്റെ മുകള്‍ ഭാഗത്ത് ഒരു ഗര്‍ത്തവും രൂപപ്പെട്ട അവസ്ഥയിലാണ്. കാളിയാര്‍-കക്കടാശേരി റോഡിന് സമാന്തരമായി പൈങ്ങോട്ടൂര്‍ ചാത്തമറ്റം കവലയില്‍ നിന്നാരംഭിച്ച് പിട്ടാപ്പിള്ളിക്കവലയില്‍ അവസാനിക്കുന്ന ഒന്നര കിലോമീറ്റര്‍ നീളമുള്ള ഈ റോഡിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്.
ദിവസേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ ഗതാഗതം നടത്തുന്ന ഈ റോഡിലെ ദുര്‍ബലമായ തടയണ ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ഭാരവണ്ടികള്‍ക്ക് ഇതുവഴി ഗതാഗതം നടത്തുവാന്‍ ഭയമാണത്രേ. തടയണ പുതുക്കിപ്പണിയാവാന്‍ ബന്ധപ്പെട്ട ജനപ്രതിനിധികളാരും താല്‍പര്യം കാണിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഫോട്ടോ-പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡിലെ അപകടാവസ്ഥയിലുള്ള തടയണ.
