കോതമംഗലം: ഓട്ടോറിക്ഷ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. കോതമംഗലം ആയക്കാട് പുലിമല ഗിരിനഗര്‍ മഠത്തിക്കുടി ശിവന്‍ നായരുടെ മകന്‍ എം.എസ്. മുരളീധരന്‍ നായര്‍ (56) ആണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരത്ത് തിങ്കളാഴ്ച രാത്രി 8.30 നായിരുന്നു അപകടം. സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായ മുരളി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് അപകടം. ഓട്ടോറിക്ഷ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ മുരളി തല്‍ക്ഷണം മരിച്ചു. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോയതായി പറയുന്നു. സംസ്‌കാരം ബുധനാഴ്ച 11 ന് വീട്ടുവളപ്പില്‍. ഭാര്യ: മായ കോട്ടയം കുമ്മനം മിനി ഭവന്‍. മക്കള്‍: വിഷ്ണു (മെഡിക്കല്‍ റെപ്രസന്റേറ്റീവ്), വിസ്മയ (എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനി).
