പോത്താനിക്കാട്: കക്കടാശേരി – കാളിയാർ റോഡിൽ പോത്താനിക്കാട് ഇല്ലിച്ചുവട് കവലക്കു സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർ മരിച്ചു. പൈങ്ങോട്ടൂർ കല്ലമ്പിള്ളിൽ ബിനു (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെ എതിർദിശയിൽ നിന്നും വന്ന ബസിനു സൈഡ് കൊടുക്കവെ ബിജു ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. മൂവാറ്റുപുഴയിൽ പോയി പൈങ്ങോട്ടൂർ ക്കു മടങ്ങിവരികയായിരുന്ന ബിനു ഓട്ടോയിൽ ഒറ്റയ്ക്കായിരുന്നു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: ഷിജി മക്കൾ: ഷിൽജു, ഷിനു , അതുല്യ മരുമക്കൾ: അമ്മു, അഭിലാഷ്
