കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ആവശ്യപ്പെട്ടു. നെൽകൃഷിക്ക് അടിവളമായും ഒന്നാം വളമായും കൃഷിക്കാർ ഉപയോഗിക്കുന്നത് ഫാക്ടം ഫോസാണ്. മറ്റു കാർഷിക വിളകളായ തെങ്ങിനും കമുകിനും വാഴക്കും ഫാക്ടം ഫോസ് ഉപയോഗിക്കാറുണ്ട്.
വളം നിർമ്മിക്കുന്നതിന്
ആവശ്യമായ അസംസ്കൃത വസ്തുവായ ഫോസ്ഫോറിക് ആസിഡിൻ്റെ ഇറക്കുമതി കുറഞ്ഞതാണ് ഉൽപാദത്തിൽ വന്ന മാന്ദ്യമെന്നാണ് അറിയുന്നത്. കേന്ദ്ര രാസവളം മന്ത്രാലയത്തിൽ നിന്നും കേരളത്തിനുള്ള അലോട്ട് മെൻ്റ് കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നും അറിയുന്നു.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എഫ് എ സി റ്റി യുടെ രണ്ട് യൂണിറ്റുകളിൽ ഉൽപാദനം നടന്നു വന്നിരുന്നു.
എന്നാൽ അസംസ്കൃത വസ്തുവിൻ്റെ ലഭ്യത കുറവ് കാരണം നിലവിൽ ഒരു യൂണിറ്റ് മാത്രമെ പ്രവർത്തിക്കുന്നുള്ളൂ വെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ സ്വകാര്യ കമ്പനികളുടെ രാസവളങ്ങൾ വിപണിയിൽ സുലഭമാണെന്നത് തിരിച്ചറിയണമെന്നും അതിനാൽ സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നിലപാടാണ് ഫാക്ടം ഫോസിന് വിപണിയിൽ വന്ന ക്ഷാമത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഫാക്ടം ഫോസിന് പകരമായി മറ്റു വളങ്ങൾ നെൽ കൃഷിക്കടക്കം നൽകിയാൽ വേണ്ടത്ര കരുത്ത്
കാർഷിക വിളകൾക്ക് ലഭിക്കില്ലായെന്ന കർഷകരുടെ ആശങ്ക പരിഹരിക്കാൻ വേണ്ടത്ര ഇടപെടലുകൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണം
ഫാക്ടം ഫോസിൻ്റെ പ്രതിസന്ധി പരിഹരിച്ച് വളം ഉൽപാദിക്കാൻ കാലതാമസം നേരിടുന്നതോടെ
കൃത്യസമയത്ത് കൃഷിക്ക് വളം ചെയ്യാൻ കഴിയാത്ത പ്രതിസന്ധിയിലാണ് കർഷകർ
എത്തിപ്പെട്ടിരിക്കുന്നതെന്നും ജില്ലാ സെക്രട്ടറി
ഇ കെ ശിവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.