ഊന്നുകൽ: നേര്യമംഗലത്തുള്ള ദേശസാൽകൃത ബാങ്കിന്റെ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ . ഇടുക്കി മണിയാറൻകുടി കുന്നത്ത് അഖിൽ ബിനു (28) നെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രാവശ്യമായി ആറ് മുക്കുപണ്ട വളകൾ പണയം വച്ച് ഇയാൾ ഒരു ലക്ഷത്തി അറുപത്തിമൂവായിരം രൂപയാണ് തട്ടിയത്. ആദ്യം വളപണയം വച്ചത് ഫെബ്രുവരിയിലാണ്. തുടർന്ന് മാർച്ചിലും സെപ്തംബറിലും വളകൾ പണയം വച്ച് തട്ടിപ്പ് നടത്തി. കോട്ടയം വെസ്റ്റിലും, ഇടുക്കിയിലും സമാനമായ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ പി കെ അജികുമാർ, എ.എസ്.ഐ പി.എ സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
