കോതമംഗലം: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ബാഗും മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിൽ
കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന ഇരമല്ലൂർ സ്വദേശിനിയുടെ 15000 രൂപ വിലവരുന്ന മൊബൈൽ ഫോണും 5000 രൂപയും മറ്റു രേഖകളും കവർന്ന മടക്കത്താനം കൊണ്ടുപറമ്പിൽ വീട്ടിൽ ഷിജുവിനെയാണ് കോതമംഗലം പോലീസ് ഇൻസ്പെക്ടർ ബിജോയ് പിടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് ആശുപത്രി കാഷ്വാലിറ്റിയുടെ വരാന്തയിൽ വിശ്രമിക്കുകയായിരുന്ന യുവതിയുടെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗ് പ്രതി മോഷണം ചെയ്ത് കൊണ്ടുപോവുകയായിരുന്നു സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ അന്വേഷണസംഘം കാലടിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത് അന്വേഷണസംഘത്തിൽ എസ് ഐ മാരായ ഷാഹുൽഹമീദ് പി ബി ആൽബിൻ സണ്ണി ഇബ്രാഹിം ടി എം എന്നിവരാണ് ഉണ്ടായിരുന്നത്

























































