Connect with us

Hi, what are you looking for?

NEWS

ആം ആദ്മി പാർട്ടി ക്ഷേമരാഷ്ട്ര വിളംബര ജാഥ നടത്തി

കോതമംഗലം: താലൂക്കിലെ വിവിധ വിഷയങ്ങൾ ഉയർത്തിപിടിച്ച് കോതമംഗലം മുതൽ പൂയംകുട്ടി ആം ആദ്മി പാർട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ രാഷ്ട്ര വിളംബര ജാഥ സംഘടിപ്പിച്ചു.

കോതമംഗലത്ത് നിന്നും മൂന്നാറിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതും ആയിരക്കണക്കിന് ആദിവാസികൾഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനകരമായ രീതിയിൽ പഴയ ആലുവ മൂന്നര രാജപാത സഞ്ചാരയോഗ്യമാക്കുന്നത് എറണാകുളം ഇടുക്കി ജില്ലകളിലെ മലയോര മേഖലകളുടെ സമഗ്രമായ വികസനത്തിനും അതോടൊപ്പം തന്നെ ഈ മേഖലയിലെ കുട്ടികളുടെ പഠനത്തിനും,ആരോഗ്യ പരിപാലനത്തിനും ടൂറിസം വികസനത്തിനും സഹായിക്കും

കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളെ ബന്ധിപ്പിക്കുന്ന വടാട്ടുപാറ നിവാസികൾക്ക് പഞ്ചായത്തിലും മറ്റു വേഗത്തിൽ എത്തിച്ചേരുവാൻ ഉള്ള ബംഗ്ലാ കടവ് പാലം അടിയന്തരമായി നിർമ്മിക്കുക, താലൂക്കിലെ മുഴുവൻ കൈവശം ഭൂമിയുള്ള കർഷകർക്കും പട്ടയം നൽകുക, കുട്ടമ്പുഴ കേന്ദ്രീകരിച്ച് ആർട്സ് കോളേജ് തുടങ്ങുക, ഗവൺമെൻറ് നേതൃത്വത്തിൽ പഠനം നടത്തി പെരിയാറ്റിൽ മണൽവാരൽ പുനരാരംഭിക്കുകയും താലൂക്കിൽ ഒരു സർക്കാർ മണൽ ഡിപ്പോ സ്ഥാപിക്കുകയും ചെയ്യുക,കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണങ്ങൾ തടയുവാൻ ആവശ്യമായ നടപടിയെടുക്കുക,ഹൈറേഞ്ച്, തങ്കളം ബസ് സ്റ്റാൻഡുകളെ ഓപ്പറേറ്റിങ് സ്റ്റാൻഡുകൾ ആക്കി പ്രവർത്തിക്കുക എന്ന വിവിധ ആശയങ്ങളും ഉന്നയിച്ചു കൊണ്ടാണ് ക്ഷേമ രാഷ്ട്ര വിളംബര ജാഥ നടത്തിയത്.

കോതമംഗലം നിയോജകമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ ക്യാപ്റ്റനായുള്ള ജാഥയുടെ ഉത്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സെലിൻ ഫിലിപ്പ് കോഴിപ്പിള്ളിയിൽ വച്ച് ഫ്ല്ളാഗ് ഓഫ് ചെയ്തു കൊണ്ട് നിർവഹിച്ചു. ആം ആദ്മി പാർട്ടി ഓഫീസ് സെക്രട്ടറി റെനി സ്റ്റീഫൻ ഷാൾ അണിയിച്ചു കൊണ്ട് ജാഥ ക്യാപ്റ്റനെ സ്വീകരിച്ചു.

ജാഥാ വൈസ് ക്യാപ്റ്റൻമാരായ ജിജോ പൗലോസിനേയും മുഹമ്മദ് നൗഷാദ് കോണിക്കലിനേയും ജില്ലാ കമ്മിറ്റി അംഗം എൽദോ പീറ്ററും മുൻസിപ്പൽ മണ്ഡലം പ്രസിഡൻറ് സാബു കുരിശിങ്കലും ചേർന്ന് ഷാൾ അണിയിച്ചു കൊണ്ട് സ്വീകരിച്ചു

കോതമംഗലം മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
ജാഥ വൈസ് ക്യാപ്റ്റൻമാരായി ജിജോ പൗലോസും, മുഹമ്മദ് നൗഷാദ് കോണിക്കലും കോർഡിനേറ്റർമാരായി കെ.എസ് ഗോപിനാഥനും, സാബു കുരിശിങ്കലും നയിക്കപ്പെടുന്ന ക്ഷേമരാഷ്ട്ര വിളംബംര ജാഥ കോതമംഗലം മുനിസിപ്പാലിറ്റി, വാരപ്പെട്ടി, നെല്ലിക്കുഴി, പിണ്ടിമന,കീരംപാറ, കുട്ടംമ്പുഴ, തുടങ്ങീ പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് കുട്ടംമ്പുഴയിൽ പൊതുയോഗത്തോടുകൂടി സമാപിച്ചു.

ആം ആദ്മി പാർട്ടി പാർട്ടി സംസ്ഥാന ട്രഷറാർ മോസ്സസ് മോദ, ജില്ലാ പ്രസിഡൻ്റ് സാജുപോൾ ,ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരൻ, സംസ്ഥാന വക്താവ് ജോൺസൻ കറുകപ്പിളളിൽ, എൽദോ പീറ്റർ, സുരേഷ് പദ്ഭനാഭൻ, സി.കെ കുമാരൻ, ബാബു പീച്ചാട്ട്, ലാലു മാത്യു,പിയേഴ്സൺ, ബോസ് വാരപ്പെട്ടി, തങ്കച്ചൻ കോട്ടപ്പടി, ജയൻ നെല്ലിക്കുഴി, സജി തോമസ്സ്, വർഗ്ഗീസ് കഴുതക്കോട്ടിൽ, ഷോജി കണ്ണംമ്പുഴ, ബെന്നി പുതുക്കയിൽ, ബിജു പുതുക്കയിൽ, മത്തായി പീച്ചിക്കര, ശാന്തമ്മ ജോർജ്, ജോൺ ഒറവലക്കുടി, ചരൻ കീഴേത്തു പാറയിൽ, ബോസ് മാടവന , ജയിംസ് മേക്കാട്ടുക്കുന്നേൽ, റെജി ജോർജ് തുടങ്ങിയവർ വിവിധ മേഖലയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

error: Content is protected !!