Connect with us

Hi, what are you looking for?

NEWS

അധ്യാപക നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണം: ഡീൻ കുര്യാക്കോസ് എം പി

കോതമംഗലം :സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി .അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി യോഗ്യരായഅധ്യാപകരുടെ നിയമന അംഗീകാരം അടിയന്തരമായി നടത്തണ൦. സേവന ,വേതന വ്യവസ്ഥകൾ കാര്യക്ഷമമാക്കിയാൽ മാത്രമേ അധ്യാപക സേവനം പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ .കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള പുതിയ അധ്യായന വർഷത്തിലു൦ സർക്കാർ പ്രഖ്യാപനങ്ങളിൽ മാത്രമായി പൊതു വിദ്യാഭ്യാസ സംരക്ഷണം ഒതുക്കി യിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സംവരണം അടിയന്തരമായി നടപ്പിലാക്കുന്നതിന് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുവാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണ൦. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധ്യാപക നിയമനാംഗീകാരം തടസ്സപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ല . എസ്എസ്എൽസി പരീക്ഷ വിജയത്തെ പരസ്യമായി അവഹേളിച്ച വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ അപമാനിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു .

കെ പി എസ് റ്റി. എ.ജില്ലാ നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് ,. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷക്കീല ബീവി,സംസ്ഥാന കമ്മിറ്റി അംഗം വിൻസൻറ് ജോസഫ്, അനിൽ പരപ്പനങ്ങാടി , കെ മിനി മോൾ , സേവ്യർ പി ജി ,ഷിബി ശങ്കർഎന്നിവർ പ്രസംഗിച്ചു. 14 ഉപജില്ലയിൽ നിന്നുള്ള ഭാരവാഹികൾ ദ്വിദിന ക്യാമ്പിൽ സംബന്ധിച്ചു.

ഫോട്ടോ ക്യാപ്ഷൻ: കെ പി എസ്ടിഎ എറണാകുളം റവന്യൂ ജില്ലാ ക്യാമ്പ്, സമാപന സമ്മേളനംഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു .കെ മിനിമോൾ ,ഷക്കീല ബീവി ,അജിമോൻ പൗലോസ് ,രഞ്ജിത്ത് മാത്യു ,വിൻസൻറ് ജോസഫ്, അനിൽ പരപ്പനങ്ങാടി എന്നിവർ സമീപം .

 

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...