കോതമംഗലം: തട്ടേക്കാട് പാലത്തിന് സമീപം പെരിയാർ പുഴയിൽ സെപ്തംബർ രണ്ടിന് കണ്ടെത്തി
കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അഞ്ജാത മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മൃതദേഹം ആരുടേതാണന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് ദിവസം പഴക്കമുണ്ട് . മുൻവശത്തെ മേൽ പല്ലിന് വിടവുണ്ട് . ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന 175 സെൻ്റി മീറ്റർ ഉയരമുള്ള പുരുഷൻ്റെതാണ് മൃതദേഹം.
ക്രീം കളർ ഷർട്ടും ബ്രൗൺ കളർ പാൻറുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോതമംഗലം പോലീസ് സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.
കോതമംഗലം പോലീസ് സ്റ്റേഷൻ: 0465862328
ഇൻസ്പെക്ടർ എസ് എച്ച് ഒ : 9497987125
എസ് ഐ ഓഫ് പോലീസ് : 9497980473
