Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ല: ഫാ. ജോൺസൺ പഴയ പീടിക

വെളിയച്ചാൽ : തട്ടേക്കാട് ബഫർസോൺ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉണ്ടാകണമെന്ന് ഞായപ്പള്ളി പള്ളി വികാരി ഫാദർ ജോൺസൺ പഴയ പീടിക. തട്ടേക്കാട് ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് വെളിയച്ചാൽ ഓഡിറ്റോറിയത്തിൽ ചേർന്ന പഠനശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായരുന്നു അദ്ദേഹം. വെളിയച്ചാൽ പള്ളി വികാരി ഫാ. ജോർജ്ജ് തെക്കേയറ്റം അധ്യക്ഷത വഹിച്ചു.


കോതമംഗലം രൂപത ഇൻഫാം ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറേകുറ്റ് ബഫർസോൺ എന്ത് എങ്ങനെ എന്ന ഈ വിഷയത്തെ സംബന്ധിച്ച് പ്രഭാഷണം നടത്തി. ജന സംരക്ഷണ സമിതി ചെയർമാൻ ഫാ. കുരിയാക്കോസ് കണ്ണമ്പള്ളി ബഫർ സോൺ പരിഹാരമാർഗ്ഗങ്ങൾ എന്ന വിഷയത്തെ സംബന്ധിച്ച് ക്ലാസ് നയിച്ചു.ജന സംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗം സിജുമോൻ മറ്റത്തിൽ, അഡ്വ. ജോബി സെബാസ്റ്റ്യൻ,ആന്റണി ഒലിയപ്പുറം, തുടങ്ങിയവർ പ്രസംഗിച്ചു.


വെള്ളിയചാൽ പള്ളി വികാരിഫാ. ജോർജ് തെക്കേയറ്റത്ത് അച്ഛൻ ചെയർമാനായി 11 അംഗ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരമായി പഞ്ചായത്തിൽ സർവകക്ഷിയോഗം വിളിച്ച് പ്രമേയം പാസാക്കണമെന്ന് പഞ്ചായത്തിനോട്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...

NEWS

കുട്ടമ്പുഴ : വളർത്തു പോത്തിനെ കെട്ടിയിട്ട് മൃഗീയമായി തല്ലി പരിക്കേൽപ്പിച്ചതായി പരാതി. തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ താൽക്കാലിക ഗൈഡായ രാജീവിന്റെ പോത്തിനെയാണ് നാട്ടുകാരൻ കൂടിയായ വ്യക്തി കെട്ടിയിട്ട് തല്ലി കാലൊടിച്ചിരിക്കുന്നത്. തന്റെ...