കോതമംഗലം: തൃക്കാരിയൂർ മേഖലയിലൂടെ പോകുന്ന തങ്കളം – തൃക്കാരിയൂർ -അയക്കാട് – പിണ്ടിമന – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനും വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും, കേന്ദ്ര സർക്കാരിനും ബിജെപി തൃക്കാരിയൂർ മേഖലാ അഭിനന്ദനങ്ങൾ അർപ്പിച്ചു. നാളുകളായി പ്രസ്തുത റോഡിന്റെ മിക്കവാറും ഭാഗങ്ങൾ തകർന്നു കുണ്ടും കുഴിയുമായി കിടക്കുകയാണ്. സംസ്ഥാന പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡിന്റെ പല ഭാഗത്തെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാശ്യപ്പെടുകയും വിഷയം പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും എം എൽ എ യുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നതുമാണ്. എന്നിട്ടും അധികാരികൾ കണ്ടില്ലെന്ന മട്ടിലായിരുന്നു പെരുമാറിയിരുന്നത്.
അതിനിടെ വിഷയം ശ്രദ്ധയിൽ പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പ്രസ്തുത റോഡ് ഉന്നത നിലവാരത്തിലെത്തിക്കാൻ വേണ്ടി വലിയ തുകയാണ് അനുവദിച്ചു തന്നിട്ടുള്ളതെന്നും കൃത്യമായ രീതിയിൽ അഴിമതി രഹിതമായി ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും ബിജെപി മേഖലാ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു . കോതമംഗലം താലൂക്കിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം മുഴുവൻ തന്റെ അക്കൗണ്ടിലാക്കി ക്രെഡിറ്റ് അടിച്ചെടുത്ത് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്ന സ്ഥിരം ഏർപ്പാടിൽ നിന്നും പിന്മാറി കോടികൾ തുക അനുവദിച്ച കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കാൻ കോതമംഗലത്തിന്റെ ജനപ്രതിനിധിയായ എം എൽ എ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. തൃക്കാരിയൂർ മേഖലാ കമ്മിറ്റി ഓഫീസിൽ മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാങ്ങോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖലാ ജന: സെക്രട്ടറി അനു രാജേഷ് സ്വാഗതവും ഷിജു കരൂക്കൽ നന്ദിയും രേഖപ്പെടുത്തി.